കുടുംബസ്ത്രീയും കുഞ്ഞാടും പൂർത്തിയായി. ധ്യാൻ ശ്രീനിവാസനും അന്ന രേഷ്മ രാജനും മുഖ്യവേഷങ്ങളിൽ ..
കുടുംബസ്ത്രീയും കുഞ്ഞാടും പൂർത്തിയായി. ധ്യാൻ ശ്രീനിവാസനും  അന്ന രേഷ്മ രാജനും മുഖ്യവേഷങ്ങളിൽ ..

ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിച്ച് മഹേഷ് പി ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രo " കുടുംബസ്ത്രീയും കുഞ്ഞാടും" ചിത്രീകരണം പൂർത്തിയായി.  പൂർവ്വവിദ്യാർത്ഥി സംഗമത്തെ തുടർന്ന് ഒരു കുടുംബത്തിലുണ്ടാകുന്നപൊല്ലാപ്പുകളാണ് സിനിമയുടെ കഥാതന്തു. തീർത്തും കോമഡി ജോണറിലാണ് ചിത്രത്തിലെ മുഹൂർത്തങ്ങൾ ഒരുക്കിയിട്ടുള്ളത്.

ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ഒപ്പം ബെന്നി പീറ്റേഴ്സ്, ജാഫർ ഇടുക്കി, പക്രു, കലാഭവൻ ഷാജോൺ, സലിംകുമാർ, മണിയൻപിള്ള രാജു, സാജു നവോദയ, സ്നേഹാ ബാബു, സ്നേഹാ ശ്രീകുമാർ, മങ്കാമഹേഷ്, കോബ്രാ രാജേഷ്, മജീദ്, ബിന്ദു എൽസി, ഷാജി മാവേലിക്കര തുടങ്ങിയവരും അഭിനയിക്കുന്നു.


ഛായാഗ്രഹണം - ലോവൽ എസ്, തിരക്കഥ, സംഭാഷണം - ശ്രീകുമാർ അറയ്ക്കൽ, എഡിറ്റിംഗ് - രാജാകൃഷ്ണൻ വിജിത്ത്, ഗാനങ്ങൾ - സിജിൽ ശ്രീകുമാർ, സംഗീതം - മണികണ്ഠൻ, ശ്രീജു ശ്രീധർ, കോസ്റ്റ്യും ഡിസൈൻ - ഭക്തൻ മങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഡി മുരളി, പ്രൊഡക്ഷൻ കൺട്രോളർ - ദീപു എസ് കുമാർ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് - സജിത് ലാൽ, വിൽസൻ തോമസ്, ക്രീയേറ്റീവ് മാർക്കറ്റിംഗ് - ഗോവിന്ദ് പ്രഭാകർ (ഫ്രൈഡേ ബേർഡ്), സ്റ്റിൽസ് -ഷാലു പേയാട്, പിആർഒ - വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ .

No comments:

Powered by Blogger.