നന്മ നിറഞ്ഞ മികച്ച ഫീൽഗുഡ് കുടുംബ ചിത്രമാണ് " Philip's " .


Director          :    Alfred Kurian Joseph 

Genre              :    Family Drama       

Platform         :    Theatre.

Language        :     Malayalam

Time                 :     108  minutes 44 sec.


Rating             :     4 / 5 .


Saleem P. Chacko.

CpK DesK.


മുകേഷ് ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന കുടുംബചിത്രം " Philip's "  ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്തിരിക്കുന്നു. അന്തരിച്ച നടൻ ഇന്നസെന്റ് അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. 


മുകേഷ് ( ഫിലിപ്പ് എബ്രഹാം) , ഇന്നസെന്റ് ( മണി അങ്കിൾ ) , നോബിൾ ബാബു തോമസ് ( ബേസിൽ ഫിലിപ്പ് ) , നവനി ദേവാനന്ദ് ( ബ്ലെസി ഫിലിപ്പ് ), ക്വിൻ വിപിൻ ( ബെറ്റി ഫിലിപ്പ് ), ശ്രീധന്യ ( ആശ ) , അജിത് കോശി ( ഡോ. അനിൽ നരേഷ് ) , അൻഷ മോഹൻ ( ഡോണ ) , സച്ചിൻ നാച്ചി ( വിവേക് സെന്തിൽ ), ചാർലി ( സെന്തിൽ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 


ജെയ്സൺ ജേക്കബ് ജോൺ ഛായാഗ്രഹണവും, നിധിൻരാജ്  എഡിറ്റിംഗും, ഹെഷാം അബ്ദുൾ വഹാബ് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.


എല്ലാ താരങ്ങളും അവരുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ച ഫീൽ ഗുഡ് സിനിമയാണിത്. മുകേഷ് , ഇന്നസെന്റ് എന്നിവരുടെ കോബിനേഷൻ സീനുകൾ ഗംഭീരം. നവനിയും, ക്വീനും മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു.


കണ്ടിരിക്കേണ്ട ഹൃദയസ്പർശിയായ ഒരു സിനിമ . പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും വീണ്ടും പുഞ്ചിരിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണിത്.


അവസാന ഭാഗത്ത് ഇന്നസെന്റിന് ആദരാഞ്ജലികൾ നൽകി. കലാഭവൻ ജോഷിയാണ് നടൻ ഇന്നസെന്റിന് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത്.No comments:

Powered by Blogger.