സ്‌റ്റൈൽ മന്നൻ രജനീകാന്തിന്റെ 170 - മത് ചിത്രം 'വേട്ടയൻ' ! ടൈറ്റിൽ ടീസർ പുറത്ത്..


 

സ്‌റ്റൈൽ മന്നൻ രജനീകാന്തിന്റെ 170 - മത് ചിത്രം 'വേട്ടയൻ' ! ടൈറ്റിൽ ടീസർ പുറത്ത്..


https://youtu.be/AdHLDvPH8BUസ്‌റ്റൈൽ മന്നൻ രജനീകാന്തിന്റെ 170ആമത് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'വേട്ടയൻ' എന്നാണ് പേര്. 'ജയ്ഭീം'ലൂടെ ശ്രദ്ധേയനായ ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൈറ്റിൽ ടീസർ എന്ന പേരിൽ പുറത്തുവിട്ട വീഡിയോ യിലൂടെയാണ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. റിട്ട. പോലീസ് ഓഫീസറുടെ വേഷത്തിൽ രജനീകാന്ത് പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. 


മഞ്ജു വാര്യർ, ദുഷാരാ വിജയൻ, റിതിക സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. അമിതാബ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി, തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. 32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. 1991-ൽ പുറത്തിറങ്ങിയ 'ഹം' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായ് ഒരുമിച്ചഭിനയിച്ചത്.


എസ് ആർ കതിർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഫിലോമിൻരാജ് കൈകാര്യം ചെയ്യും. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. സംഘട്ടനം: അൻബറിവ് .


 പി.ആർ.ഒ: ശബരി.

No comments:

Powered by Blogger.