" നല്ല നിലാവുള്ള രാത്രി " യിൽ സംഭവിക്കുന്നത്.

Rating : 2.75 / 5

സലിം പി. ചാക്കോ.

cpK desK"നല്ല നിലാവുള്ള രാത്രി " തിയേറ്ററുകളിൽ എത്തി. നവാഗതനായ മർഫി ദേവസ്സിയുടെ സംവിധാനത്തിലുള്ള ആക്ഷൻ ത്രില്ലർ ചിത്രമാണിത്.


ചെമ്പൻ വിനോദ് ജോസ്, ജിനു ജോസഫ്, ബിനു പാപ്പു, ഗണപതി , റോണി ഡേവിഡ് രാജ്, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ്  പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. 


അജയ്ഡേവിഡ്കാച്ചപ്പിള്ളിയാണ്ചിത്രത്തിന്റെഛായാഗ്രഹണം, തിരക്കഥ , സംഭാഷണം : മർഫി ദേവസ്സി, പ്രഭുൽ സുരേഷ് ,എഡിറ്റർ : ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് : ഗോപികാ റാണി, മ്യൂസിക് ഡയറക്ടർ: കൈലാസ് മേനോൻ, സ്റ്റണ്ട് : രാജശേഖരൻ , ആർട്ട് : ത്യാഗു തവനൂർ എന്നിവരാണ് അണിയറ ശിൽപ്പികൾ. സാന്ദ്രാതോമസും വിൽ‌സൺ തോമസും സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രമാണിത്. 


ജൈവകൃഷി ബിസിനസ്സ് നടത്തുന്ന  കോളേജ് സുഹൃത്തുക്കൾ  ഷിമോഗയിലേക്കുളള യാത്രയിൽ അവർ എത്തിച്ചേരുന്നത് ബംഗ്ലാളാവിലാണ്. നല്ല നിലാവുള്ള രാത്രിയിൽ സംഭവിക്കുന്നകഥയാണിത്. രണ്ടാംപകുതിയിൽആക്ഷനാണ്പ്രധാന്യംനൽകിയിരിക്കുന്നത് . മനുഷ്യരുടെ ഉള്ളിലുള്ള അസൂയ ,വഞ്ചന , പക എല്ലാം ചേരുന്നതാണ് പ്രമേയം. ഛായാഗ്രഹണം മികച്ചതാണ്.
No comments:

Powered by Blogger.