ഫിലിം ഡിസ്ട്രിബൂഷൻ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ലിസ്റ്റിൻ സ്റ്റീഫൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.



ഫിലിം ഡിസ്ട്രിബൂഷൻ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ലിസ്റ്റിൻ സ്റ്റീഫൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്‌ എന്ന പദവിയും ഇനി ലിസ്റ്റിൻ സ്റ്റീഫന് സ്വന്തം . ❤️


സിയാദ് കോക്കർ മാറുന്ന ഒഴിവിലാണ് ലിസ്റ്റിൻ സ്റ്റീഫൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്. എവർഷൈൻ മണി സെക്രട്ടറിയായും മുരളി മൂവീസ് ഉടമ വി.പി. മാധവൻ നായർട്രഷററായുംതിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ് അഞ്ച് ടേമിലായി സിയാദ് കോക്കറാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻപ്രസിഡന്റായിരുന്നത്. 

മാജിക് ഫ്രെയിംസ് എന്ന നിർമാണ-വിതരണ കമ്പനി ഉടമയാണ് ലിസ്റ്റിൻ സ്റ്റീഫൻ. 2011 ൽ ‘ട്രാഫിക്’ എന്ന സിനിമ നിർമിച്ചാണ് ലിസ്റ്റിൻ നിർമാണ രം​ഗത്തെത്തുന്നത്. തുടർന്ന് ഉസ്താദ് ഹോട്ടൽ, ഹൗ ഓൾഡ് ആർ യു തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര നിർമാണക്കമ്പനികളിലൊന്നായി മാറി. ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിനൊപ്പം നിർമാണത്തിൽ പങ്കാളിയായി. കടുവ, ജനഗണമന എന്നീ സിനിമകൾ ഒന്നിച്ചു നിർമിച്ചു. കൂടാതെ കെജിഎഫ് 2, മാസ്റ്റർ, പേട്ട തുടങ്ങിയ സിനിമകളുടെ കേരള വിതരണവും ഇവര്‍ ഒന്നിച്ചാണ് ഏറ്റെടുത്തത്.


No comments:

Powered by Blogger.