രാഹുൽ ചക്രവർത്തിയുടെ "എലി " റിലീസ് ചെയ്തു.



രാഹുൽ ചക്രവർത്തിയുടെ "എലി " റിലീസ് ചെയ്തു. 


ഭിന്ന ശേഷിക്കാരായ പെൺകുട്ടികൾക്ക്  നേരെ നടക്കുന്ന പീഡനങ്ങൾക്ക് എതിരെ ജിനീഷ് കെ ജോയ് തിരക്കഥ രചിച്ച് രാഹുൽ ചക്രവർത്തി സംവിധാനം ചെയ്ത" എലി "എന്ന ഹ്രസ്വചിത്രം റിലീസായി. ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ ഏറേ ശ്രദ്ധേയമായ ഈ ചിത്രത്തിൽ മീനാക്ഷി രവീന്ദ്രൻ,സംഗീത, പ്രമോദ് മോഹൻ, സരീഷ് ചന്ദ്രൻ എന്നിവർ മുഖ്യകഥാപാത്രങ്ങളെഅവതരിക്കുന്നു.


ആരോൺവിയസിനിമാസ്നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പവി കെ പവൻ നിർവഹിക്കുന്നു. എഡിറ്റിംഗ്-മനു എൻ ഷാജു,സംഗീതം-ഫോർ മ്യൂസിക്സ്,മേക്കപ്പ്-റോണക്സ് സേവ്യർ,ആർട്ട്‌-അജി കുറ്റിയാനി കോസ്റ്റുംസ്-സുജിത്ത് മട്ടന്നൂർ,ഡി ഐ-രേമേഷ് സി പി,സൗണ്ട് ഡിസൈൻ-എ ബി ജുബിൻ,നിർമാണ നിർവഹണം- ഷിഹാബ് വെണ്ണല,സ്റ്റിൽസ്-അനിജ ജലൻ,പരസ്യക്കല-പ്രജിൻ ഡിസൈൻസ്, പി ആർ ഓ - എ എസ്‌ ദിനേശ്.

No comments:

Powered by Blogger.