പ്രശ്സ്ത നടൻ വി.പി. ഖാലിദിന് സ്മരണാഞ്ജലി.പ്രശ്സ്ത നടൻ വി.പി. ഖാലിദിന് സ്മരണാഞ്ജലി.


ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മ ദിനമാണ്. 


ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശിയായ വി.പി. ഖാലിദ് സൈക്കിൾ യജ്ഞക്കാരനായാണ് കലാജീവിതം ആരംഭിച്ചത്. തുടർന്ന് ഇദ്ദേഹം നാടകങ്ങളിൽ നടനായി പിന്നീട് സംവിധായകനും രചയിതാവുമായി. 1973 - ൽ പുറത്തിറങ്ങിയ പെരിയാറിലൂടെ സിനിമയിലുമെത്തി.


കലാരംഗത്ത് കൊച്ചിൻ നാഗേഷ് എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന് ഫാദർ മാത്യു കോതകത്താണ് ഈ പേര് സമ്മാനിച്ചത്. മഴവിൽ മനോരമയുടെ ‘മറിമായം' എന്ന സീരിയലിൽ അവതരിപ്പിച്ച സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി.


സംവിധായകൻ ഖാലിദ് റഹ്‌മാൻ, ക്യാമറാമാൻ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്  എന്നിവർ മക്കളാണ്. 

No comments:

Powered by Blogger.