" താനാരാ " പൂർത്തിയായി.


 " താനാരാ " പൂർത്തിയായി. 



റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി. മത്തായി നിർമ്മിക്കുന്ന ഈ ചിത്രം പൂർണ്ണമായും ഹ്യൂമർ ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത്.


കൃത്യനിഷ്ടയുള്ള ഒരു കള്ളൻ ഒരു യുവ രാഷ്ടീയ നേതാവിന്റെ വീട്ടിൽ മോഷണത്തിനായിഎത്തുന്നതോടെയുണ്ടാ കുന്ന സംഭവ വികാസങ്ങളാണ് പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളി ലൂടെ അവതരിപ്പിക്കുന്നത്.


ട്രയാംഗിൾ പ്ലേ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ജോണറിലൂടെയാണ് അവതരണം.വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ . അജു വർഗീസ്. ദീപ്തി സതി, ചിന്നു ചാന്ദ്നി, സ്റ്റേ ഹാ ബാബു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ ജിബു ജേക്കബ്, രാജേഷ് പുന്നശ്ശേരി, പോൾ താടിക്കാരൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.


ഹരിനാരായണൻ , വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ബിജി പാൽ, ശ്രീനാഥ് രാജേന്ദ്രൻ, എന്നിവർ ഈണം പകർന്നിരിക്കുന്നു. വിഷ്ണു നാരായണനാണ് ഛായാഗ്രാഹകൻ .എഡിറ്റിംഗ് - ലിനോ പോൾ,കലാസംവിധാനം - സുജിത് രാഘവ്,പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രവീൺ,എടവണ്ണപ്പാറപൊഡക്ഷൻ കൺട്രോളർ - ഡിക്സൻ പൊടുത്താസ്.


വാഴൂർ ജോസ്.




.

No comments:

Powered by Blogger.