പ്രശസ്ത തമിഴ് സംവിധായകനും നിർമ്മാതാവും അഭിനേതാവുമായ മനോബാല (69) അന്തരിച്ചു.


പ്രശസ്ത തമിഴ് സംവിധായകനും നിർമ്മാതാവും അഭിനേതാവുമായ മനോബാല (69) അന്തരിച്ചു.


കഴിഞ്ഞ രണ്ടാഴ്ചയായി കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് സ്വകാര്യ അശുപുത്രിയിൽ ചികിൽസയിൽ ആയിരുന്നു. 


സിനിമകൾ   സംവിധാനം ചെയ്യുന്നതോടൊപ്പം അദ്ദേഹം 240ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട് .1979-ൽ 'പുതിയവാർപ്പുങ്കൾ' എന്ന സിനിമയിൽ സംവിധായകൻ ഭാരതി രാജയുടെ സഹായിയായാണ് മനോബാല തന്റെ സിനിമ  ജീവിതം ആരംഭിച്ചത്.അദ്ദേഹം നിർമ്മിച്ച് എച്ച്.വിനോദ് സംവിധാനം ചെയ്ത ചതുരംഗവേട്ടൈ എന്ന ചിത്രം വൻ വിജയമായിരുന്നു.


40ൽ അധികം സിനിമകൾ നിർമ്മിച്ചു. 20ൽ പരം ടി.വി പരബരകളും പത്ത് ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ ജോമോന്റെ സുവിശേഷങ്ങൾ, അഭിയുടെ കഥ അനുവിന്റേയും, ബിടെക് തുടങ്ങിയ സിനിമകളിലും  അഭിനയിച്ചിട്ടുണ്ട്.

No comments:

Powered by Blogger.