റിഹേഴ്‌സലിന് ഇടയിൽ വിക്രമിന് പരിക്ക് ; തങ്കലാൻ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്യാൻ വൈകും.റിഹേഴ്‌സലിന് ഇടയിൽ വിക്രമിന് പരിക്ക് ; തങ്കലാൻ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്യാൻ വൈകും.


പിഎസ് 2 എന്ന ചിത്രത്തിലും ആദിത്യ കരികാലൻ എന്ന കഥാപാത്രത്തിനും മികച്ച അഭിപ്രായങ്ങൾ നേടി മുന്നോട്ട് പോവുകയാണ്. സ്‌ക്രീനിൽ വിക്രം ചെയ്തമാജിക്കിൽഅക്ഷരാർത്ഥത്തിൽ ആരാധകർ ഞെട്ടിയിരിക്കുകയാണ്. എന്നാൽ വിക്രം ആരാധകർക്ക് നിരാശയുണ്ടാകുന്ന വാർത്തയാണ് വരുന്നത്.


റിഹേഴ്‌സലിനിടയിൽ വിക്രമിന് പരിക്ക് സംഭവിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ. വാരിയെല്ലിന് ഒടിവ് സംഭവിച്ചിരിക്കുകയാണ് താരത്തിന്. തങ്കലാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തടി കുറയ്ക്കുകയും ബോഡി ട്രാൻസ്‌ഫോർമേഷനും ചെയ്യുകയായിരുന്നു വിക്രം. എന്നാൽ പരിക്ക് സംഭവിക്കുന്നതോടെ  സിനിമയുടെ ചിത്രീകരണത്തിന് വിക്രം ജോയിൻ ചെയ്യാൻ വൈകും. തനിക്ക് നൽകുന്ന സ്നേഹത്തിന് ഒരുപാട് നന്ദിയെന്നും ഉടൻ തന്നെ ഷൂട്ടിങ്ങ് ആരംഭിക്കാൻ തയ്യാറെടുപ്പുകൾ നടത്തുമെന്നും വിക്രമിന്റെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

No comments:

Powered by Blogger.