സുമാദേവി മികച്ച നടി.


ഡൽഹിയിൽ നടന്ന പതിമൂന്നാമത്  ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഒഫീഷ്യൽ എൻട്രിയായി ദ സീക്രട്ട് ഓഫ് വിമൺ തെരഞ്ഞെടുത്തിരുന്നു. ഇപ്പോഴിതാ വലിയ ഒരു സന്തോഷമാണ് പങ്കുവയ്ക്കാനുള്ളത്.


ചിത്രത്തിലെ അഭിനയത്തിന്  ഒരു പ്രധാന വേഷം ചെയ്ത സുമാദേവിക്കു  മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്.


അഭിനന്ദനങ്ങൾ സുമാദേവി.


ശക്തരായ രണ്ടു സ്ത്രീകളുടെ ജീവിതം പറയുന്ന സിനിമയിൽ ഷീല എന്ന കഥാപാത്രമായിട്ടാണ് സുമാദേവി അഭിനയിച്ചത്.തുരുത്തിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ കരുത്തുറ്റ ജീവിതം അസാമാന്യ അഭിനയത്തിലൂടെ സുമാദേവി മികവുറ്റതാക്കിയെന്ന് ജൂറി അഭിപ്രായപ്പെട്ടു.

പതിനഞ്ചു വർഷത്തോളം സൗത്ത് ഇന്ത്യൻ സിനിമയിൽ ഡ്യൂപ്പ് ആയി പ്രവർത്തിച്ചു വന്ന  സുമാദേവി ആദ്യമായാണ്ഒരു സിനിമയിൽ മുഴുനീള വേഷത്തിൽ അഭിനയിക്കുന്നത്.തൃശൂർ സ്വദേശിയായ സുമാദേവി വ‍ർഷങ്ങളായി സ്റ്റണ്ട് മാസ്റ്റ‍ർ മാഫിയാ ശശിയേട്ടന്റെ അസിസ്റ്റന്റായിരുന്നു.


ഞങ്ങളുടെ മൂവീ ക്ലബിന്റെ ബാനറിൽ ആദ്യമായി നിർമിക്കുന്ന സിനിമയാണ് "സീക്രട്ട് ഓഫ് വിമൺ' .നിരഞ്ജന അനൂപാണ് മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.അജു വ‍ർഗീസ്, ശ്രീകാന്ത് മുരളി, വെള്ളത്തിലൂടെ ശ്രദ്ധേയരായ മിഥുൻ വേണുഗോപാൽ, അധീഷ് ദാമോദ‍ർ, ഉണ്ണി ചെറുവത്തൂർ ,അങ്കിത് ഡിസൂസ, ജിതേന്ദ്രൻ  , സാക്കിർ മണോലി, പൂജ മഹി, എന്നിവ‍‍രും പ്രധാനവേഷത്തിൽ എത്തിയിരിക്കുന്നു.എന്റെ സഹോദരൻ ലെബിസൺ ഗോപിയാണ് ഛായാഗ്രഹണം. പ്രിയ സുഹൃത്ത് പ്രദീപ് കുമാ‍ർ വി.വിയുടേതാണ് കഥ. 

നിധീഷ്  നടേരിയുടെ വരികൾക്ക് , അനിൽ കൃഷ്ണ ഈണം പക‍ർന്നിരിക്കുന്നു. ജോഷ്വാ.വി.ജെ ആണ്

പശ്ചാത്തല സംഗീതം.ഷഹബാസ് അമൻ, ജാനകി ഈശ്വർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ് ആണ് മ്യൂസിക് റൈറ്സ് സ്വന്തമാക്കിയത്.ഒപ്പം നിന്ന മറ്റ് ക്രൂ മെന്പേഴ്സിനെല്ലാവ‍‍‍ർക്കും സുഹൃത്തുക്കൾക്കും സ്നേഹം


ചിത്രം ഉടൻ പ്രേക്ഷകരിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

പിന്തുണയും സ്നേഹവും വേണം


The Secret Of Women Movie

#dadasahebphalkefilmfestival

Sumadevi Sumi


പ്രജേഷ്സെൻ ജി.

No comments:

Powered by Blogger.