ഫെഫ്ക ആർട്ട്‌ ഡയറക്ടർസ് യൂണിയൻ വാർഷിക പൊതുയോഗം.ഫെഫ്ക ആർട്ട്‌ ഡയറക്ടർസ് യൂണിയൻ വാർഷിക പൊതുയോഗം.


ഫെഫ്ക ആർട്ട്‌ ഡയറക്ടർസ് യൂണിയന്റെ വാർഷിക പൊതുയോഗം എറണാകുളം കച്ചേരിപ്പടി കാർമൽ ഹാളിൽ വെച്ച് നടന്നു. പൊതുയോഗം ഫെഫ്ക ജനറൽ സെക്രട്ടറി  ബി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു,  നിമേഷ് എം താനൂർ സ്വാഗതം പറഞ്ഞു. എം. ബാവ ചടങ്ങിൽ അധ്യക്ഷനുമായിരുന്നു.


മലയാളത്തിലെ  കലാസംവിധാന രംഗത്ത് പ്രവർത്തിച്ചിരുന്ന മുതിർന്നവരായ മെമ്പർമാരെ വേദിയിൽആദരിക്കുകയുണ്ടായി.അവരുടെ സിനിമാ ജീവിത അനുഭവങ്ങൾ പുതിയ തലമുറയ്ക്കായി പങ്കുവെക്കുകയുണ്ടായി. അത്‌ വളർന്നുവരുന്ന കലാപ്രവർത്തകർക്ക് ഒരു പുതിയ അനുഭവമായി.


കഴിഞ്ഞ വർഷം കലാ സംവിധാനത്തിൽ ദേശീയ അവാർഡ് നേടിയ അനീസ് നാടോടി, സംസ്ഥാന അവാർഡ് നേടിയ ഗോകുൽദാസ് എന്നിവരെ വേദിയിൽ ആദ്ധരിച്ചു, കൂടാതെ യൂണിയൻ മെമ്പർമാരുടെ മക്കളിൽ പഠനത്തിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു.


ആർട്ട്‌ ഡയറക്ടർസ്  യൂണിയൻ മെമ്പർമാർക്കായി നടപ്പിലാക്കുന്ന കുടുംബ സാന്ത്വന നിധി, സുകൃതം ആരോഗ്യ സുരക്ഷാ നിധി എന്നീ പദ്ധതികളുടെ ഉദ്ഗാടനവും വേദിയിൽ വച്ചു നടന്നു. സതീഷ് ബാബു ചുനക്കര  ചടങ്ങിന് നന്ദി പറഞ്ഞു.

No comments:

Powered by Blogger.