നന്മയുടെയും തിരിച്ചറിയലിന്റെയും " മെയ്ഡ് in കാരവാൻ " .


Rating : 3.5 / 5.

സലിം പി. ചാക്കോ.

cpK desK.


ജോമി കുര്യാക്കോസ്തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "മെയ്ഡ് in  കാരവാൻ " തിയേറ്ററുകളിൽ എത്തി. ആനന്ദം, ഹൃദയം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അന്നു ആന്റണിയെകേന്ദ്രകഥാപാത്രമായ ചിത്രമാണിത്.  


ഒരു ജോലി തേടിയാണ് താര ദുബായിൽ എത്തുന്നത്. മണി ചെയിൻ ബിസിനസിനെ തുടർന്ന് പാപ്പരായ അലക്സിനെ കണ്ടുമുട്ടുകയും സൗഹൃദത്തിലാക്കുകയും ചെയ്യുന്നു. അവർ ഒരുമിച്ച് ബിസിനസ്സ് ചെയ്യാൻ തയ്യാറാകുന്നു. താരയുടെയും അലക്സിന്റെയും പ്ലാനുകൾ വിജയിപ്പിക്കുമോ. ഇതാണ് സിനിമയുടെ പ്രമേയം. 


ഇന്ദ്രൻസ്,പ്രജിൽ പി.ആർ,മിഥുൻ രമേശ്, ആൻസൺ പോൾ തുടങ്ങിയവർക്കൊപ്പം വിദേശ താരങ്ങളായ ഹാഷീം കഡൗറ,അനിക ബോയിൽ,എല്ല സെന്റ്സ്,നസ്ഹ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


സിനിമ കഫേ പ്രൊഡക്ഷൻസ്, ബാദുഷ പ്രൊഡക്ഷൻസ്,എ വൺ പ്രൊഡക്ഷൻസ് എന്നി ബാനറിൽ ബാദുഷ എൻ എം, മഞ്ജു ബാദുഷ എന്നിവർ ചേർന്ന്" മെയ്ഡ് ഇൻ കാരവാൻ"നിർമ്മിക്കുന്നു. കോ പ്രൊഡ്യൂസർ-ഡെൽമി മാത്യു. ഷിജു എം ഭാസ്ക്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.


ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് വിനു തോമസ് സംഗീതം പകരുന്നു.പശ്ചാത്തല സംഗീതം-ഷെഫീഖ് റഹ്മാൻ,എഡിറ്റർ-വിഷ്ണു വേണുഗോപാൽ.പ്രൊജക്ട് ഡിസൈനർപ്രിജിൻജെപി,പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്,കല- രാഹുൽ രഘുനാഥ്,മേക്കപ്പ്-നയന രാജ്,സലാം അരൂക്കുറ്റി,വസ്ത്രാലങ്കാരം-സംഗീത ആർ പണിക്കർ,സ്റ്റിൽസ്-ശ്യാം മാത്യു,പരസ്യക്കല-പ്രജിൻ ഡിസൈൻസ്, വിശ്വമയൻ വി, അസോസിയേറ്റ് ഡയറക്ടർ-സുഗീഷ് എസ് ജി,ഡിഐ-മോക്ഷ പോസ്റ്റ്, സ്റ്റുഡിയോസപ്തറിക്കോർഡ്സ്,ഓഡിയോഗ്രാഫി-ജിയോ പയസ്, ക്രിയേറ്റീവ് സപ്പോർട്ട് -പങ്കജ് മോഹൻ, ലൊക്കേഷൻ മാനേജർ-നിബിൻ മാത്യു ജോർജ്ജ്, പ്രൊഡക്ഷൻ മാനേജർ-അസ്ലാം പുല്ലേപ്പടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അമൻ അമ്പാട്ട്, ഓൺലൈൻ മീഡിയ-രാജേഷ്കുമാർ  സി.കെ, പ്രമോഷൻസ്-ലാല റിലേഷൻസ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ.


ദുബായിൽ വിസിറ്റ് വിസയിൽ എത്തുന്നവരുടെ നേർകാഴ്ച കൂടിയാണ് സിനിമ . നന്മ ചെയ്യുന്നവർ പലപ്പോഴും ഒറ്റപ്പെടുന്നു. മറ്റുള്ളവരെ സഹായിക്കുന്നവർ   പൊല്ലാപ്പുകളിൽ വിഴുകയും ചെയ്യുന്നു .


മികച്ച പ്രമേയമാണ് സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമ ആയിരിക്കും " മെയ്ഡ് in കാരവാൻ " .


No comments:

Powered by Blogger.