മദനൻമാരുടെ വിളയാട്ടമാണ് " മദനോൽസവം " .Rating: 3 / 5.

സലിം പി. ചാക്കോ .

cpK desK.


സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവൻ, ഭാമ അരുൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന  ചിത്രമാണ് "മദനോത്സവം " .


നായകനായ മദനനെ
( സുരാജ് വെഞ്ഞാറംമൂട് )
കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ആക്ഷേപഹാസ്യസിനിമയാണിത്.  ജീവിതത്തിന്റെ രണ്ടറ്റം കുട്ടി മുട്ടിക്കാനും പ്രായമായ അമ്മായിയെ പോറ്റാനും കോഴി കുഞ്ഞുങ്ങൾക്ക് നിറം കൊടുക്കുന്ന മദനൻ മല്ലക്കരയുടെ കഥയാണിത്.  രണ്ട് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള അധികാര വടംവലിയിൽ മദനൻ കുടുങ്ങി പോവുന്നു. മദനൻ അതിജീവനത്തിലേക്ക്പോരാടുമ്പോൾ  ജീവിതം അപ്രതീഷിതമായ വഴി തിരിവിലേക്ക് മാറുന്നു. സൗമ്യനായ മദനൻരാഷ്ട്രീയത്തിന്റെകലുഷിതമായ അന്തരിക്ഷത്തിലേക്ക് പോകേണ്ടി വരുന്നു. തന്റെസുഹ്യത്തിന്റെഅപ്രതീക്ഷിതമായ മരണത്തിന് ശേഷം സുഹ്യത്തിന്റെ ഭാര്യ അലീസിനെയും ( ഭാമ അരുൺ) മകളെയും പരിപാലിക്കാനുള്ള ഉത്തരവാദിത്വം മദനൻ ഏറ്റെടുക്കുന്നു. 

തങ്ങളുടെ എതിർ സ്ഥാനാർത്ഥിയായ മദനൻ മഞ്ഞക്കാരന്റെ ( ബാബു ആന്റണി ) വോട്ടുകൾ ഭിന്നിപ്പിക്കാൻ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ മദനനെ നിർബ്ബന്ധിക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള പ്രമേയമാണ് സിനിമ പറയുന്നത്.


മദനൻ മഞ്ഞക്കാരനായി ബാബു ആന്റണിയും, ശങ്കരൻ നമ്പൂതിരിയായി രാജേഷ് മാധവനും , ജോജോ ആയി സ്വാതി ദാസ് പ്രഭുവും , ചിണ്ടളേപ്പൻ ആയി പി.പി. കുഞ്ഞികൃഷ്ണനും, നിഷാദ് പുരുഷനായി രതീഷ് ബാലകൃഷ്ണൻ പൊതുവാളും വേഷമിടുന്നു.


ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാളാണ് തിരക്കഥ ഒരുക്കുന്നത്.സംവിധായകൻ രതീഷ്ബാലകൃഷ്‌ണൻപൊതുവാളിന്റെ ചീഫ് അസ്സോസിയേറ്റ് ആയിരുന്ന സുധീഷ്ഗോപിനാഥിന്റെ ആദ്യ ചിത്രമാണിത്.

ഷെഹനാദ് ജലാൽ ഛായാഗ്രഹണവും, വൈശാഖ്സുഗുണൻഗാനരചനയും,ക്രിസ്റ്റോ സേവിയർ സംഗീതവും നിർവ്വഹിക്കുന്നു.  


ക്രിയേറ്റീവ് പ്രൊഡ്യൂസർ ജെയ്.കെ, പ്രൊഡക്ഷൻകൺട്രോളർരഞ്ജിത്കരുണാകരൻ,പ്രൊഡക്ഷൻ ഡിസൈനർ-ജ്യോതിഷ് ശങ്കർ,എഡിറ്റർ-വിവേക് ഹർഷൻ,  സൗണ്ട് ഡിസൈൻ-ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർരഞ്ജിത്കരുണാകരൻ,കലകൃപേഷ്അയ്യപ്പൻകുട്ടി,വസ്ത്രാലങ്കാരംമെൽവി.ജെ,മേക്കപ്പ്- ആർ.ജി.വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ-അഭിലാഷ് എം.യു,സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്‌ണൻ, ഡിസൈൻ-അറപ്പിരി വരയൻതുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ഈ ചിത്രം  നിർമ്മിച്ചിരിക്കുന്നത്


പ്രധാന കഥാപാത്രം വലിയ വെല്ലുവിളികളെഅഭിമുഖികരിക്കുബോൾ സിനിമ ഇരുണ്ട നിഴലിലേക്ക് മാറുന്നത് ശ്രദ്ധേയം.

വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ കഴിവുള്ള ഒരു നടൻ എന്ന നിലയിൽ സൂരാജ് ഒരിക്കൽകൂടി തന്റെ അഭിനയ മികവ് തെളിയിച്ചു.ശക്തനായ രാഷ്ട്രീയക്കാരനായി ബാബു ആന്റണി തിരിച്ച് വരവ് സിനിമയുടെ ഹൈലൈറ്റാണ് .
No comments:

Powered by Blogger.