എസ്.എൻ.സ്വാമി ചിത്രം തുടങ്ങി.


 എസ്.എൻ.സ്വാമി ചിത്രം തുടങ്ങി.


ഏപ്രിൽ പതിനഞ്ച് ശനി .

വിഷു ദിനം. 


എറണാകുളം ടൗൺഹാളിൽ മലയാളി പ്രേഷകന്റെ മനസ്സിൽ കുടിയേറിയ  തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി, ഇന്ന് സിനിമയിലെ തന്നെ മറ്റൊരു സാങ്കേതിക രംഗത്തേക്ക് കടക്കുന്ന ചടങ്ങിന്സാഷ്യംവഹിക്കുന്നു.ഇതിനകം അറുപത്തിയേഴു തിരക്കഥകൾ രചിച്ച എസ്.എൻ.സ്വാമിസംവിധായകനാകുകയാണ്. 


ഈ സംരംഭത്തിന്റെ പൂജാ ചടങ്ങും തുടർന്ന് ചിത്രീകരണവും ഇവിടെ അരങ്ങേറി.മലയാള സിനിമയിലെ വലിയൊരുസംഘംസാങ്കേതികവിദഗ്ദരുംനിർമ്മാതാക്കളുംബന്ധുമിത്രാദികളും, രാഷ്ട്രീയ സാമൂഹ്യ രാഷ്ടീയ പ്രവർത്തകരും പങ്കെടുത്ത ചാങ്ങിൽ ജസ്റ്റീസ് ഗോപിനാഥ് ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ്ചടങ്ങുകൾക്കു തുടക്കമായത്.



കെ.മധു സ്വിച്ചോൺ കർമ്മവും ജോസ് തോമസ് ഫസ്റ്റ് ക്ലാപ്പും നൽകി.ജേഷി ഫസ്റ്റ് ഷോട്ട് ചിത്രീകരിച്ചു.സാജൻ, ഷാജികൈലാസ്,ഏകെ.സാജൻ,ബി.ഉണ്ണികൃഷ്ണൻ, ഉദയ് കൃഷ്ണം, സിയാദ് കോക്കർ, എവർഷൈൻ മണി, സാജു ജോണി, വ്യാസൻ എടവനക്കാട്, സോൾവിൻകുര്യാക്കോസ്, ഡാർവിൻ കുര്യാക്കോസ്,ഹൈബി ഈഡൻ എം.പി, മേയർ . എം. അനിൽകുമാർ, നിർമ്മാതാവ്, എം.സി. അരുൺ, അനിൽ മാത്യു,, അഭിനേതാക്കളായ കൃഷ്ണ, ഗ്രിഗറി, സ്മിനു സി ജോ എന്നിവർ ചടങ്ങിൽ പങ്കെടുത്തവരിൽ പ്രമുഖരാണ്.



ധ്യാൻ ശ്രീനിവാസൻ, നായകനാകുന്ന ഈ ചിത്രത്തിൽ അപർണ്ണാ ദാസ് നായികയാകുന്നു.രൺജി പണിക്കർ, രഞ്ജിത്ത്, ഗ്രിഗറി, ആർദ്രാ, സ്മിനു സിജോ, തുടങ്ങിയവരും, ഏതാനും പുതുമുഖങ്ങളുംഅണിനിരക്കുന്നു.ജെയ്ക്ക് ബിജോയ്സിന്റേതാണു സംഗീതം.ജാക്ക് സൺ ജോൺസൺ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് - ബസോദ് ടി. ബാബുരാജ്.കലാസംവിധാനം - സാബു സിറിൾ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർശിവരാമകൃഷ്ണൻ,കോസ്റ്റ്യും - ഡിസൈൻ - സ്റ്റെഫി സേവ്വർ . മേക്കപ്പ് സിനൂപ് രാജ് .-പ്രൊഡക്ഷൻ എക്സിക്കുട്ടീവ്രാജുഅരോമപ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ.


ലഷ്മി പാർവ്വതി വിഷന്റെ ബാനറിൽ രാജേന്ദ്രപ്രസാദ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി, പാലക്കാട്, എന്നിവിടങ്ങളിലായി പൂർത്തിയാകും.


വാഴൂർ ജോസ്.

ഫോട്ടോ - നവീൻ മുരളി.

No comments:

Powered by Blogger.