നെല്ലിക്കൽ മുരളീധരൻ പുരസ്കാരം ഡോ. കെ. ശ്രീകുമാറിന് .



നെല്ലിക്കൽ മുരളീധരൻ പുരസ്കാരം ഡോ. കെ. ശ്രീകുമാറിന് .


പത്തനംതിട്ട : ഡോ . നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷന്റെ സാഹിത്യ പുരസ്കാരം ഡോ. കെ. ശ്രീകുമാറിന് .


മലയാള ബാലസാഹിത്യ ചരിത്രം എന്ന കൃതിയാണ് പുരസ്കാരത്തിന് അർഹമായതെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 


20000 രൂപയും പ്രശസ്തി പത്രവും കോഴിക്കോട് ആർട്ടിസ്റ്റ് ഗുരുകുലം ബാബു രൂപകൽപ്പന ചെയ്ത ശിൽപ്പവും അടങ്ങുന്ന പുരസ്കാരം ഏപ്രിൽ 25 ന് ഉച്ചയ്ക്ക് മുന്നിന് പത്തനംതിട്ട ഠൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ് പ്രദീപ് പുരസ്കാരം വിതരണം ചെയ്യും. പ്രമോദ് നാരായണൻ എം.എൽ.എ , ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ , മുനിസിപ്പൽ ചെയർമാൻ അഡ്വ. റ്റി .സക്കീർ ഹുസൈൻ, ജില്ല കളക്ടർ ഡോ . ദിവ്യ എസ്. അയ്യർ ഐ.എ.എസ്, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.


ഡോ. തോമസ് സഖറിയ, ഡോ . ഷൈനി തോമസ് , ഫാ. മാത്യൂസ് വാഴക്കുന്നം എന്നിവരടങ്ങിയ പുരസ്കാര സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.


ഫൗണ്ടേഷൻ ചെയർമാൻ ഏ. ഗോകുലേന്ദ്രൻ , സെക്രട്ടറി സ്മൃതി മുരളീധർ,പുരസ്കാരസമിതിയംഗങ്ങളായ ഫാ . മാത്യൂസ് വാഴക്കുന്നം, ഡോ. ഷൈനി തോമസ് തുടങ്ങിയവർ പത്തനംതിട്ടയിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു. 

No comments:

Powered by Blogger.