ഗുണശേഖറിന്റെ " ശാകുന്തളം" ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തും . ദേവ് മോഹൻ , സാമന്ത മുഖ്യവേഷങ്ങളിൽ .
മഹാഭാരതത്തിലെ ശകുന്തള, ദുഷ്യന്തൻ പ്രണയകഥയായ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന തെലുങ്ക് സിനിമ "ശാകുന്തളം "ഏപ്രിൽ 14ന് തീയേറ്ററുകളിൽ എത്തും. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ഈ ചിത്രം മൊഴിമാറിയെത്തും. കാഴ്ചക്കാർക്ക് പുതിയതും ആകർഷകവുമായ അനുഭവം ഉറപ്പാക്കാനായി നിർമ്മാതാക്കൾ ഈ ചിത്രം 3Dയിലും റിലീസ് ചെയ്യുന്നുണ്ട്.
സാമന്ത റൂത്ത് പ്രഭു, ദേവ് മോഹൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഗുണശേഖർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന തെലുങ്ക് പുരാണ നാടകചിത്രമാണ് " ശാകുന്തളം".
കാളിദാസൻ രചിച്ച അഭിജ്ഞാന ശാകുന്തളം എന്ന നാടകം ലോക സാഹിത്യത്തിലെ മാസ്റ്റർപീസുകളിൽ ഒന്നാണ്. അതിസുന്ദരിയായ ശകുന്തളയുടെയും ശക്തനായ രാജാവായ ദുഷ്യന്തന്റെയും ത്രസിപ്പിക്കുന്ന പ്രണയകഥയാണിത്.
ചിത്രത്തിൽ നടി സാമന്ത ശകുന്തളയായി എത്തുമ്പോൾ "സൂഫിയും സുജാതയും " എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്.
കൺവ മഹർഷിയായി സച്ചിൻ ഖേദേക്കറും,ദുർവാസമഹർഷിയായി മോഹൻ ബാബുവും, പ്രിയംവദയായി അദിതി ബാലനും , അനസൂയയായി അനന്യ നാഗല്ലയും , സാരംഗിയായി പ്രകാശ് രാജും, ഗൗതമിയായി ഗൗതമിയും,മേനകയായിമധുബാലയും, കശ്യപ മഹർഷിയായി കബീർ വേദിയും, ഇന്ദ്രദേവനായി ജിഷു സെൻഗുപ്തയും, അസൂര രാജാവായി കബീർദുഹൻസിംഗും,ഭരതരാജകുമാരനായി അല്ലു അർഹയും ( അല്ലു അർജുന്റെ മകൾ ) , സാനുമതിയായി വർഷിണി സൗന്ദർ രാജനും വേഷമിടുന്നു. ഹരീഷ് ഉത്തമൻ , സുബ്ബരാജു , ആദർശ് ബാലകൃഷ്ണ , യാഷ് പൂരി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
മലയാളത്തിൽ കൈലാസ് ഋഷിയാണ് ഗാനരചന നിർവ്വഹിക്കുന്നത്. രമ്യ ബെഹ്‌റ, ചിന്മയി ശ്രീപാദ , കൃഷ്ണ, അനുരാഗ് കുൽക്കരണി , നജിം അർഷാദ് , ശ്വേത മോഹൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മണി ശർമ സംഗീതവും, ശേഖർ വി ജോസഫ് ഛായാഗ്രഹണവും , പ്രവീൺ പുഡി എഡിറ്റിംഗും നിർവഹിക്കുന്നു. മലയാള പതിപ്പിന്റെ പി.ആർ.ഒ ശബരിയാണ്.
അളഗർ സ്വാമി മായനാണ് വിഷ്വൽ ആൻഡ് ഗ്രാഫിക്സ് വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. തെലുങ്ക് , തമിഴ്, ഹിന്ദി ഭാഷകളിൽ സാമന്ത തന്നെയാണ് ഡബ് ചെയ്തിരിക്കുന്നത്.
ദിൽ രാജു അവതരിപ്പിക്കുന്ന ഈ ചിത്രം ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണയാണ് നിർമിക്കുന്നു. വെങ്കിടേശ്വര ക്രിയേഷൻസാണ് ചിത്രം വിതരണം ചെയ്യുന്നത്.
സലിം പി. ചാക്കോ .
cpK desK.
No comments: