ഗസൽ ഗായകൻ ഹരിഹരനെ പ്രധാന കഥാപാത്രമാക്കി കെ.ജി വിജയകുമാർ സംവിധാനം ചെയ്യുന്ന " ദയാഭാരതി " യുടെ ചിത്രീകരണം പൂർത്തിയായി. നിയ ശങ്കരത്തിൽ മുഖ്യറോളിൽ .ഗസൽ ഗായകൻ ഹരിഹരനെ പ്രധാന കഥാപാത്രമാക്കി കെ.ജി വിജയകുമാർ സംവിധാനം ചെയ്യുന്ന " ദയാഭാരതി " യുടെ ചിത്രീകരണം പൂർത്തിയായി. 


ഒരിടവേളയ്ക്ക് ശേഷം കെ.ജി. വിജയകുമാർമുഖ്യധാരസിനിമയിലേക്ക് കടന്ന് വരുന്ന ചിത്രം കൂടിയാണിത്. 


നിയ ശങ്കരത്തിൽ , സ്നേഹ സക്സേന, കൈലാഷ് , അപ്പാനി ശരത്, ദിനേശ് പ്രഭാകർ , നാഞ്ചിയമ്മ, മെഡിമിക്സ് അനൂപ് , എൻ.എം. ബാദുഷ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു..


ആദിവാസി കോളനിയിൽ കുട്ടികളെ പഠിപ്പിക്കാനെത്തുന്ന അദ്ധ്യാപകരാണ് ദയയും, ഭാരതിയും. പ്രകൃതിയെയും പക്ഷിമൃഗാദികളെയും ഒരുപോലെ സ്നേഹിക്കുന്നവരാണ് ഇവർ. ആദിവാസികളെചൂഷണംചെയ്യുന്നവർക്ക് മുന്നിൽ ഭാരതി നീതിയ്ക്ക് വേണ്ടി പോരാടുന്നു.ഇത്അധികാരിവർഗ്ഗത്തിന് തലവേദന സൃഷ്ടിക്കുന്നു. നിരവധി വർഷകാലമായിതങ്ങൾഅനുഭവിക്കുന്ന കാര്യങ്ങൾക്ക് തടസം നേരിടുന്നു. ഇവരുടെ എതിർപ്പ് മൂലം ഭാരതിയ്ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നു. 


ഭാരതിയെ നിയാ ശങ്കരത്തിലും , ദയയെ സ്നേഹാ സക്സേനയും അവതരിപ്പിക്കുന്നു.


ഗാനരചന പ്രഭാവർമ്മ ,ജയൻ തൊടുപുഴ , ഡാർവിൻ പിറവം എന്നിവരും , സംഗീതം സ്റ്റിൽ ജു അർജുനനും, ഛായാഗ്രഹണം മെൽവിൻ കുരിശിങ്കലും , എഡിറ്റിംഗ് ബിബിൻ ബാബുവും, കലാസംവിധാനം ലാലു ത്രിക്കുളവും , മേക്കപ്പ് ഐറിനും , കോസ്റ്റ്യും ഡിസൈൻ സജീഷും , അസോസിയേറ്റ് ഡയറ്കടർ സബിൻ കാട്ടുങ്കലും , പ്രൊഡക്ഷൻ കൺട്രോളർ അനിൽ കുട്ടനുമാണ്. 


ശ്രീ തമ്പുരാൻ ഇന്റർനാഷണൽ ഇൻ അസോസിയേഷൻ വിത്ത് ചാരങ്കാട്ട് അശോക് ഫിലിംസിന്റെ ബാനറിൽ ബി. വിജയകുമാറും, സി.കെ. അശോകനും ചേർന്നാണ് " ദയാ ഭാരതി " നിർമ്മിച്ചിരിക്കുന്നത്.


സലിം പി. ചാക്കോ. 

No comments:

Powered by Blogger.