ഹരീഷ് കണാരൻ നായകനായ " ഉല്ലാസപ്പൂത്തിരികൾ " പ്രദർശനത്തിന്.



ഹരീഷ് കണാരൻ നായകനായ  " ഉല്ലാസപ്പൂത്തിരികൾ " പ്രദർശനത്തിന്.




കോഴിക്കോടൻ ഭാഷയുംശുദ്ധമായ നർമ്മ പ്രകടനവും കൊണ്ട് മലയാളി പ്രേക്ഷകൻ്റെ പ്രിയ താരമായി മാറിയ ഹരീഷ് കണാരൻനായകനായി അഭിനയിക്കുന്ന  ഉല്ലാസപ്പൂത്തിരികൾ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾപൂർത്തിയായിരിക്കുന്നു. മെയ് മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.




നവാഗതനായ ബിജോയ് ജോസഫാണ് ഈചിത്രംസംവിധാനംചെയ്തിരിക്കുന്നത്.ജെമിനിസ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയാണോ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കു ടിയാൻമലയും ഹരീഷ് കണാരനും ചേർന്നാണ് നിർമ്മിക്കുന്നത്.


ഹരീഷ് കണാരൻ്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം  തികച്ചും ഗ്രാമീണാന്തരീക്ഷത്തിലൂടെ ഒരു സർക്കാർ ജീവനക്കാരൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ രസാ കര വും ഹൃദയസ്പിയുമായമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.വർണ്ണപ്പൊലിമയില്ലാതെ ജീവിതത്തിൻ്റെയഥാർത്ഥ്യങ്ങൾക്കാണ് ഈ ചിത്രം പ്രാധാന്യം നൽകുന്നത്.


ഇതിലെ ഉല്ലാസ് എന്ന കഥാപാത്രം നമ്മുടെ സമൂഹത്തിലെ നാം ഓരോരുത്തരുടേയുംപ്രതിനിധിയായിത്തന്നെ കണക്കാക്കാം.


അജു വർഗീസ്,സലിംകുമാർ, ജോണി ആൻ്റണി, ഇടവേള ബാബു,നിർമ്മൽ പാലാഴി, സരയൂ ,സീനത്ത്, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഇവർക്കൊപ്പം ജോജു ജോർജും, സൗ ബിൻഷാഹിറും, പ്രധാന വേഷങ്ങളിലഭിനയിക്കുന്നു 


കഥ -ബിജോയ് ജോസഫ് ,തിരക്കഥ -സംഭാഷണംപോൾവർഗീസ്.ഹരിനാരായണൻ്റെ വരികൾക്ക് എബി സാൽവിൻ ഈണംപകർന്നിരിക്കുന്നു.മനോജ്പിള്ളയാണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ് നൗഫൽ അബ്ദുള്ള,കലാസംവിധാനം - ത്യാഗുതവനൂർ.കോസ്റ്റ്യംഡിസൈൻ.ലിജി പ്രേമൻ -മേക്കപ്പ് - ഹസ്സൻ വണ്ടൂർ.പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - അഭിലാഷ് അർജുൻ.പ്രൊഡക്ഷൻ കൺട്രോളർ. റിച്ചാർഡ് .


വെള്ളൂർ, കൊച്ചി, അങ്കമാലി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു '.


വാഴൂർ ജോസ്.

ഫോട്ടോ - ശ്രീജിത്ത് ചെട്ടിപ്പടി.

No comments:

Powered by Blogger.