" നല്ല ഉദ്ദേശ്യത്തോടെ ചെയ്യുന്ന കാര്യങ്ങൾ പോലും നാശം വിതച്ചേക്കാം " എന്ന സന്ദേശവുമായി " അയൽവാശി " .




Rating : 3 / 5.
സലിം പി. ചാക്കോ .
cpK desK.


സൗബിൻ ഷാഹിറിനെ നായകനാക്കി നവാഗതനായ ഇർഷാദ് പരാരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്  "അയൽവാശി " .



താജുവും ബെന്നിയും ബാല്യകാല സുഹ്യത്തുക്കളാണ്. ബെന്നിയുടെ സ്കൂട്ടറിലെ പോറലുകളിൽ നിന്ന് ഉടലെടുത്ത  തെറ്റിദ്ധാരണകളുടെ
ഒരു പരമ്പര  ഇരുവരുടെയും വ്യക്തി ജീവിതത്തെബാധിക്കുന്നസംഭവങ്ങളിലേക്ക് നയിക്കുന്നു.  സ്കൂട്ടറിലെ പോറൽ ആരു കാരണമെന്ന് കണ്ടുപിടിക്കാൻ താജു രംഗത്തിറങ്ങുന്നു. 



താജുവായി  സൗബിൻ സാഹിറും,    ബെന്നിയായി ബിനു പപ്പുവും , താജുവിന്റെ ഭാര്യ കുട്ടിമാളു ആയി ലിജോ മോൾ ജോസും  , ബെന്നിയുടെ ഭാര്യ സെലിനയായി നിഖില വിമലും , പാച്ചുവായി നസ്ലീനും, സെലീനയുടെ പിതാവായി ജഗദീഷും , താജുവിന്റെ കുട്ടുകാരനായി  ഗോകുലനും , ജോണി യായി കോട്ടയം നസീറും വേഷമിടുന്നു. 
വിജയരാഘവൻ ,അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ എന്നിരും ഈ സിനിമയിൽ അഭിനയിക്കുന്നു.


ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ഈ ചിത്രം  നിർമ്മിച്ചിരിക്കുന്നു. തല്ലു മാലയുടെ തിരക്കഥാകൃത്ത് കളിലൊരാളുംഇർഷാദിന്റെസഹോദരനുമായ മുഹസിൻ പരാരി ഈ ചിത്രത്തിന്റെനിർമ്മാണപങ്കാളിയാണ്.പൃഥ്വിരാജിന്റെസഹസംവിധായകനായി ലൂസിഫറിൽ ഇർഷാദ് പരാരി പ്രവർത്തിച്ചിട്ടുണ്ട്.



സജിത്പുരുഷൻഛായാഗ്രഹണം നിർവ്വഹിക്കുന്നു.സംഗീതം-ജേക്സ് ബിജോയ്, എഡിറ്റർ-സിദ്ധിഖ് ഹൈദർ, പ്രൊജക്ട് ഡിസൈൻ-ബാദുഷ എൻ.എം, മേക്കപ്പ്-റോണക്സ് സേവ്യർ ,
വസ്ത്രാലങ്കാരംമഷാര്‍ഹംസ,പരസ്യകല-യെല്ലോ ടൂത്ത്, സ്റ്റിൽസ്-രോഹിത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സജിപുൽപ്പളി,പ്രൊഡക്ഷൻ കൺട്രോളർ : സുധർമ്മൻ വള്ളിക്കുന്ന് .പി ആർ ഒ : എ.എസ് ദിനേശ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ. 



സൗബിൻ സാഹിറും, ബിനു പപ്പുവും , ഗോകുലനും , നിഖില വിമലും ,ലിജോ മോൾജോസുംതങ്ങളുടെകഥാപാത്രങ്ങളെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചു. 


" നല്ല ഉദ്ദേശ്യത്തോടെ ചെയ്യുന്ന കാര്യങ്ങൾ പോലും നാശം വിതച്ചേക്കാം " എന്ന സന്ദേശമാണ് സിനിമ നൽകുന്നത് .

No comments:

Powered by Blogger.