വാനിറ്റി ഫെയർ യൂട്യൂബ് ചാനലിൽ റെക്കോർഡ് തീർത്ത് രാം ചരൻ - ഉപാസന വീഡിയോ


വാനിറ്റി ഫെയർ യൂട്യൂബ് ചാനലിൽ റെക്കോർഡ് തീർത്ത് രാം ചരൻ - ഉപാസന വീഡിയോ.


ലോകമെമ്പാടും ആരാധകർ കൊണ്ട് സമ്പന്നനായ നടനാണ് രാം ചരൻ. ഇപ്പോഴിതാ രാം ചരൻ ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. വാനിറ്റി ഫെയർ യൂട്യൂബ് ചാനലിൽ റിലീസായ ' ആർ ആർ ആർ താരം രാം ചരൻ ഓസ്കറിനായി തയ്യാറെടുക്കുന്നു' എന്ന വീഡിയോ 65 ലക്ഷം യൂട്യൂബ് വ്യൂസ് കഴിഞ്ഞ് കുതിക്കുകയാണ്. ചാനലിൽ തന്നെ ഏറ്റവും അധികം വ്യൂസുള്ള വീഡിയോയായി മാറിയിരിക്കുകയാണ്. രാം ചരണും ഭാര്യ ഉപാസനയും ഒന്നിച്ചുള്ള വീഡിയോ ഇരുവരുടെയും ജീവിതത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾ കാണിക്കുകയും ചെയ്യുന്നു.


ഉപാസനയുടെ മുടിയിൽ ഹെയർ സ്പ്രേ അടിക്കുന്ന രാം ചരണിൽ നിന്നുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് ഇരുവരുടെയും സ്വകാര്യ ജീവിതത്തിലേക്കാണ് വീഡിയോ പോകുന്നത്.  രാം ചരണിന്റെ മുറിയുടെ ഉള്ളിലേക്ക് കടക്കുന്ന വീഡിയോ ഭക്തിയുടെ അന്തരീക്ഷത്തിലേക്ക് മാറുന്നുണ്ട്. രാം ഓസ്കർസിന് പോകാൻ തയ്യാറായതിന് ശേഷം കിടിലം ഗെറ്റപ്പിലാണ് കാണുന്നത്.  ഉപാസന അടിപൊളി സാരിയുടുത്ത് അതിസുന്ദരിയായിട്ടാണ് കാണുന്നത്. രണ്ട് പേരും റൂമിൽ നിന്ന് ഇറങ്ങി വരുന്നത് കാണാൻ തന്നെ രസകരമാണ്. 


വീഡിയോ ഇത്രയധികം വൈറലാവനുള്ള കാരണം രാം ചരണിന്റെ സിനിമയെപോലെ തന്നെ അദ്ദേഹത്തെ ജീവിതത്തിലും സ്നേഹിക്കുന്ന ആരാധകർ കാരണം തന്നെയാണ്. സിനിമ മേഖലയിൽ പുതിയ റെക്കോർഡുകൾ തീർക്കുകയാണ് രാം ചരൻ. ഇനിയും പുതിയ ചരിത്രങ്ങൾ തിരുത്തിക്കുറിക്കാൻ തയ്യാറെടുക്കുകയാണ് താരവും ആരാധകരും. ഒരുപാട് ഹൃദയങ്ങൾ കീഴടക്കി രാം ചരണും ഭാര്യയും ജീവിതത്തിൽ മുന്നേറുകയാണ്.

No comments:

Powered by Blogger.