സ്പൈ ആക്ഷൻ ത്രില്ലറാണ് " ഏജന്റ് " .Rating : 3 / 5.

സലിം പി. ചാക്കോ .

cpK desK.


മമ്മൂട്ടി , അഖിൽ അക്കിനേനി , എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി 80 കോടി രൂപ മുതൽ മുടക്കിൽ സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത  "ഏജന്റ് " വിവിധ ഭാഷകളിൽ തിയേറ്ററുകളിൽ എത്തി. ഇതൊരു  സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമാണിത്. 


പി. രാമകൃഷ്ണ - റിക്കി ( അഖിൽ അക്കിനേനി ) ഒരു ചാരനാകാൻ ആഗ്രഹിക്കുന്ന ഒരു ഹൈപ്പർ  ആക്ടീവ് യുവാവാണ്. എന്നാൽ റോ മുന്ന് തവണ ഇന്റർവ്യൂവിൽ റിക്കിയ്ക്ക്  ജോലി നിഷേധിച്ചു. റോ ചീഫ് മഹാദേവിന്റെ (ദി ഡെവിൾ -          മമ്മുട്ടി ) സിസ്റ്റം റിക്കി ഹാക്ക് ചെയ്യുന്നു. മഹാദേവിന്റെ ശ്രദ്ധ നേടുന്നതിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. ഇന്ത്യയെ നശിപ്പിക്കാൻ പദ്ധതി ആസൂത്രണം ചെയ്യുന്ന ദി ഗോഡിന്റെ  ( ഡിനോ മോറിയ ) പ്രവർത്തനപദ്ധതി കണ്ടെത്താനുള്ള ദൗത്യത്തിൽ മഹാദേവ് വിക്കിയെ ചുമതലപ്പെടുത്തുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. 


സാക്ഷി വൈദ്യ ( വിദ്യ ), വിക്രജിത്ത് വീർക്ക് ( ദേവ), ഡെൻസിൽ സ്മിത്ത് ( അഭിജിത്ത് മേത്ത ) , സബത്ത് രാജ് ( പ്യഥിരാജ് ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. "വൈൽഡ സാല ....." എന്ന ഗാനരംഗത്തിൽ ഉർവശി റൗട്ടേലയും അഭിനയിക്കുന്നു.


അഖിൽ അക്കിനേനി കഥാപാതത്തിന് വേണ്ടി നടത്തിയ ശ്രമം ശ്രദ്ധേയം. മമ്മൂട്ടി റോ തലവനാണോ ചീത്ത മനുഷ്യനാണോ എന്ന് തിരുമാനിക്കാൻ പ്രേക്ഷകർക്കിടയിൽ ആശയ കുഴപ്പം സൃഷ്ടിക്കുന്നതാണ് അദ്ദേഹത്തിന്റെ കഥാപാത്രം .


ആക്ഷൻ സീനുകൾ നന്നായി രൂപകൽപ്പന ചെയ്തിട്ടുണ്ട്. റസൂൽ എല്ലൂരിന്റെ ഛായാഗ്രഹണവും , ഹിപ് ഫോപിന്റെ സംഗീതവും നന്നായി. ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഉള്ള വിരുന്നാണ് ഈ സിനിമ .

No comments:

Powered by Blogger.