വ്യത്യസ്ത ശൈലിയുമായി മണിരത്നത്തിന്റെ " പൊന്നിയിൻ സെൽവൻ ഭാഗം 2 " .



Rating 3.75/ 5.

സലിം പി. ചാക്കോ

cpK desK.

Running Time : 

2 Hour 45 minutes 11 seconds.


ഇതിഹാസ ചലച്ചിത്ര സംവിധായകൻ മണിരത്നമാണ് " പൊന്നിയിൻ ശെൽവൻ രണ്ടാം ഭാഗം  " ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ നരേഷനോടെയാണ് മലയാളം പതിപ്പിന്റെ തുടക്കം. 


ആദിത്യ കരികാലനായി വിക്രമും , വല്ലവരയ്യൻ വന്ദ്യദേവനായി കാർത്തിയും , അരുൺമൊഴി വർമ്മനായി ജയംരവിയും, മന്ദാകിനി ദേവിയായി ഐശ്വര്യറോയ് ബച്ചനും, കുന്ദവായി ത്യഷ ക്യഷ്ണനും , വാനതിയായി ശോഭിത ധൂളിപാലയും, പൂങ്കുഴലിയായി ഐശ്വര്യലക്ഷ്മിയും, ആഴ് വാർ കാടിയൻ നമ്പിയായി ജയറാമും, പെരിയ പഴുവേട്ടരായരായി ആർ. ശരത്കുമാറും, സുന്ദര ചോഴനായി പ്രകാശ് രാജും, മധുരാന്തകനായി റഹ്മാനും, രവി ദാസനായി കിഷോർകുമാർ ജി യും , മലയമാനായി ലാലും , സാംബുവു രായരായി നിഴലുകൾ രവിയും , വീരപാണ്ഡ്യനായി നാസറും , പാർത്ഥിബേന്ദ്ര പല്ലവനായി വിക്രം പ്രഭുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 


ഇളങ്കോ കുമാരവേലനും , ബി.ജയമോഹനും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.ഛായാഗ്രഹണം രവിവർമ്മനും , എഡിറ്റിംഗ് ഏ. ശ്രീകർ പ്രസാദും , സംഗീതം ഏ ആർ റഹ്മാനും , ഗാനരചന റഫീഖ് അഹമ്മദും , സംഭാഷണം ശങ്കർ രാമകൃഷ്ണനും നിർവ്വഹിക്കുന്നു. മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഗോകുലം ശ്രീമൂവിസാണ്  കേരളത്തിലെ തിയേറ്ററുകളിൽ ഈ ചിത്രം എത്തിച്ചിരിക്കുന്നത്.


ചോളരാജവംശത്തിലെരാജാവിനെയും രണ്ട് രാജകുമാരൻമാരെയും ഒരേ ദിവസം കൊലപ്പെടുത്താനുള്ള ഗൂഡാലോചനനടക്കുന്നു.പ്രതികാര ദാഹിയായ നന്ദിനി നയിക്കുന്ന പാണ്ഡ്യ കലാപകാരികളുടെ ക്രോധത്തെ അതിജീവിക്കാൻ ചോളർക്ക് കഴിയുമോ ? ഇതാണ്  പൊന്നിയൻ ശെൽവൻ ഭാഗം രണ്ടിന്റെ പ്രമേയം. 



മണിരത്നം രണ്ടാം ഭാഗത്തിൽ നോവലിന്റെ ഹൃദയത്തിലേക്കാണ് നിങ്ങുന്നത്. കിരീടാവകാശി ആദിത കരികാലനും ( ചിയാൻ വിക്രം ) നന്ദിനിയും ( ഐശ്വര്യ റായ് ബച്ചൻ) തമ്മിൽ ചെറുപ്പത്തിലെ ഉള്ള പ്രണയം. ഒരു രാജകുമാരനും അനാഥ പെൺക്കുട്ടിയും തമ്മിലുള്ള പ്രണയം പൂത്തുലയുന്നതും അത് അവശേഷിപ്പിക്കുന്നഹൃദയവേദനയും സംവിധായകൻ നമുക്ക് കാട്ടി തരുന്നതിലുടെയാണ് രണ്ടാം ഭാഗത്തിന്റെ ആരംഭം.

ഈ കഥയിലെ പിരിമുറുക്കം നിലനിർത്തുന്നതും ദൂരവ്യാപകമായ സ്വാധീനംചെലുത്തുന്നതിരുമാനങ്ങൾ എടുക്കാൻ കഥാപാത്രങ്ങളെ പ്രേരിപ്പിക്കുന്നതും ഈ പ്രണയമാണ്. കടമ്പൂർ കൊട്ടാരത്തിലേക്കുള്ള കരി കാലൻ ക്ഷണം സ്വീകരിക്കുന്നത്. പ്രമാണിമാർ തനിക്കെതിരെ ഗുഢാലോചന നടത്തിയ സ്ഥലം , ഒരു വിഡ്‌ഢിതരമാകുമെന്ന് അയാൾ മനസിലാക്കുേബോഴും , അത് നിരസിക്കാൻ കരികാലന് കഴിയുന്നില്ല. ഒരു ബുദ്ധമഠത്തിൽ അസുഖം ബാധിച്ച് സുഖം പ്രാപിക്കുന്ന അരുൾമൊഴിയെ ( ജയംരവി)കൊലപ്പെടുത്താനുള്ള ധീരമായ ശ്രമങ്ങളെ വന്ധ്യതേവൻ ( കാർത്തി ) നേരിടുന്നു. കരിക്കാലനും നന്ദിനിയുംതമ്മിലുള്ളകൂടികാഴ്ചയിൽ സംവിധായകൻ നിറക്കുന്നത് ഭയവും വേദനയും ആണ് . ഒരു പ്രധാന കഥാപാത്രത്തിന്റെ മരണത്തെ ത്തുടർന്നുള്ള സംഭവ വികാസങ്ങൾ അതുവരെ നടന്ന സസ്പെൻസും നാടകീയ അഖ്യാനവുമായി പൊരുത്തപ്പെടാൻ കഴിയില്ല. 


അരുൾമൊഴി നടത്തുന്ന പ്രസംഗം ഇതിഹാസകഥയിലെ നായകന്റെ സംഭാഷണം ആണോ എന്ന് തോന്നിപോകും. പുസ്തകം വായിക്കാത്ത ഒരാൾ ഈ കഥയെ എങ്ങനെ പിന്തുടരുമെന്ന് അറിയില്ല. പുസ്തകത്തിൽ നിന്നുള്ള ചില വ്യതിയാനം പുസ്തകത്തിന്റെ ആരാധകർക്ക് നിരാശയുണ്ടാക്കും. 


അതി മനോഹരമായ ഗാംഭീര്യത്തിനും ഐശ്വര്യയുടെ ആഴക്കടൽ പോലുള്ള കണ്ണുകൾക്കും ഇടയിൽ നിമിഷം കണ്ടെത്തുന്നത്ആദ്യഭാഗത്തേക്കാൾ രണ്ടാം ഭാഗത്തിനെ ഹൃദ്യമാക്കുന്നു. 

എ.ആർ. റഹ്മാന്റെ പശ്ചാത്തല സംഗീതവും , രവി വർമ്മന്റെ ഛായാഗ്രഹണവും മികച്ചതായി. ആക്ഷൻ കോറിയോഗ്രാഫി പ്രതീക്ഷിച്ച രീതിയിൽ എത്തിയില്ല. 


No comments:

Powered by Blogger.