"ആക്ഷൻ ഹീറോ ബിജു 2 " .


 "ആക്ഷൻ ഹീറോ ബിജു 2 " .


എബ്രിഡ് ഷൈൻ-നിവിൻ പോളിയുടെസൂപ്പർ ഹിറ്റായ ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗമായ"ആക്ഷൻ ഹീറോ ബിജു 2  " എന്ന പുതിയ ചിത്രത്തിലേയ്ക്കുള്ള ഒഡിഷൻ ആരംഭിച്ചു. 


വിവിധ കഥാപാത്രങ്ങൾക്കായി ജൂനിയർ ആർട്ടിസ്റ്റുകളായി അഭിനയിച്ച് പരിചയം ഉള്ളവരിൽ നിന്ന് അണിയറപ്രവർത്തകർ നേരിട്ടാണ് ഒഡിഷൻ നടത്തുന്നത് . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറ്റിലയിൽ നിന്ന് പാലാരിവട്ടം പോകുന്ന ഹൈവേയുടെ സമീപത്തുള്ള,  ഗീതാഞ്ജലി ജങ്ഷനിലെ പക്കാ പക്കാ ഫിലിംസിന്റെ ഓഫീസിലാണ് ഒഡിഷൻ നടക്കുന്നത്. സംവിധായകൻ എബ്രിഡ് ഷൈൻ നേരിട്ടാണ് നടീനടന്മാരെ തിരഞ്ഞെടുക്കുന്നത് .


നാടകപ്രവർത്തകരും മിമിക്രി കലാകാരന്മാരും ഉൾപ്പെടെ നിരവധി പേർഒഡിഷനിൽപങ്കെടുക്കുന്നുണ്ടെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പ്രൊഡക്ഷൻ കൺട്രോളർ-ശ്യാം ലാൽ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.