അമേരിക്കൻ മലയാളികളുടെ " തന്ത്രിഭം വക്രിഭം ദുഷ്കരം " .




അമേരിക്കൻ മലയാളികളുടെ " തന്ത്രിഭം വക്രിഭം ദുഷ്കരം " .


അമേരിക്കയിലെ മലയാളി കലാകാരന്മാരെ അണിനിരത്തി അടൂർ അജി തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " തന്ത്രിഭം വക്രിഭം ദുഷ്കരം ".


കൈരളി ഓഫ് ബാൾട്ടിമോർ പ്രസിഡന്റ് വിജോയ് പട്ടാമഡിട്രെന്റിംഗ് ട്രെന്റസ് സിനിമാസിന്റെ ബാനറിൽ അജ്മൽ ശ്രീകണ്ഠാപുരം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെൽവരാജ് അറുമുഖൻനിർവ്വഹിക്കുന്നു.സന്തോഷ് കോടനാട് എഴുതിയ വരികൾക്ക്  അജിത് സുകുമാരൻ സംഗീതം പകരുന്നു.


മധു ബാലകൃഷ്ണൻ,ഫ്രാങ്കോ,ശോഭാ ശിവാനി എന്നിവരാണ് ഗായകർ. എഡിറ്റർഅബുഹാഷിം.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോയി കൂടാലി, ബിനോയ് അഗസ്തി,ജോസ് പറനിലം.

പ്രൊഡക്ഷൻ കൺട്രോളർ-ജോണി ചെറുശ്ശേരി, പ്രൊഡക്ഷൻ ഡിസൈനർ-മനു ശ്രീകണ്ഠപുരം ,കല-കൃഷ്ണകുമാർ,മേക്കപ്പ്-രാജൻ മാസ്ക്,വസ്ത്രലാങ്കരം-അസീസ് പാലക്കാട്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുധൻ ശ്രീധർ,സ്റ്റിൽസ്- കിഷോർ ഗ്രാവിറ്റി,പരസ്യക്കല-ഷാജി ഗ്രാവിറ്റി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിപിൻ രാജ്.


മെയ് അഞ്ചിന് അമേരിക്കയിലെ മേരിലാൻഡ് സ്റ്റേറ്റിൽ ബാൾട്ടി മോർ,ഹോട്ടൽ പാരഡൈസ് ഇന്ത്യൻ കുസിനിയിൽ വെച്ച് ചിത്രത്തിന്റെ പൂജാ സ്വിച്ചോൺ കർമ്മം നിർവ്വഹിക്കും.അന്നു തന്നെ ചിത്രീകരണവുംആരംഭിക്കുന്നു. ബാംഗ്ലൂറാണ് മറ്റൊരു ലൊക്കേഷൻ.


അമേരിക്കൻമലയാളിതാരങ്ങൾക്കൊപ്പം മലയാള സിനിമയിലെ പ്രമുഖരും അഭിനയിക്കുന്നുണ്ട്.


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.