സുരേഷ് ഗോപി , ബിജുമേനോൻ ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടുകെട്ട് വരുന്നു .. " ഗരുഡൻ ". ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.സുരേഷ് ഗോപി , ബിജുമേനോൻ ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടുകെട്ട് വരുന്നു .. " ഗരുഡൻ ". ചിത്രത്തിന്റെ ടൈറ്റിൽ  പോസ്റ്റർ റിലീസ് ചെയ്തു.


മാജിക്  ഫ്രെയിംസിന്റെ  ബാനറിൽലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28-മത് ചിത്രം "ഗരുഡൻ " ന്റെ ടൈറ്റിൽ പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. 
മാജിക് ഫ്രെയിംസിന്റ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും ബിജുമേനോനും ലിസ്റ്റിൻ സ്റ്റീഫനുമായി  ആദ്യമായി ഒരുമിക്കുന്ന  ചിത്രമാണ് ഗരുഡൻ.


നവാഗതനായ അരുൺ വർമ്മയാണ് ചിത്രത്തിന്റെ സംവിധായകൻ. സംവിധായകൻ മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ വർമ്മ  നിരവധി പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.


No comments:

Powered by Blogger.