ഭൂമിയ്ക്ക് മേൽ രുദ്രതാണ്ഡവം.Rating : 2.75 / 5.

സലിം പി. ചാക്കോ .

cpK desK.


രാഘവ ലോറൻസിനെ നായകനാക്കി  കതിരേശൻ സംവിധാനം ചെയ്ത അക്ഷൻ ത്രില്ലർ ചിത്രമാണ്  " രുദ്രൻ " . 


ഒരു ഐ.ടി പ്രൊഫഷണലിന് വ്യക്തിപരമായ നഷ്ടങ്ങൾ തരണം ചെയ്യാനും സ്വന്തം കുടുംബത്തിന്റെ സ്വാതന്ത്ര്യം ഹനീക്കുന്ന ഗുണ്ടാ സംഘത്തെഇല്ലാതാക്കുന്നതുമാണ്സിനിമയുടെ പ്രമേയം.പിതാവിന്റെ പെട്ടെന്നുള്ള മരണവും വർദ്ധിച്ചു വരുന്ന കടങ്ങൾ മൂലം രുദ്രന് വിദേശത്ത് പോകേണ്ടി വന്നു. പണത്തിന് വേണ്ടി വിദേശത്ത് സ്ഥിര താമസമാക്കിയ പുരുഷൻമാരുടെ കുടുംബങ്ങളെ ലക്ഷ്യമിടുന്ന ഭൂമി (ശരത് കുമാർ) എന്ന കുറ്റവാളി രുദ്രന്റെ ജീവിതത്തിൽ ഇടപെടുന്നു.


ആർ. ശരത് കുമാർ ( ഭൂമിനാഥൻ),പ്രിയ ഭവാനി ശങ്കർ ( അനന്യ),പൂർണ്ണിമ ഭാഗ്യരാജ് ( രുദ്രന്റെ അമ്മ ഇന്ദ്രാണി ),നാസർ ( രുദ്രന്റെ പിതാവ് ), അഭിഷേക് വിനോദ് ( ഗംഗ ), ശ്യാം പ്രസാദ് (സുരേഷ് ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സച്ചു , ശിവജിത്ത്, റെഡ് കിംഗ്സ്സിലി, ഹരീഷ് പേരടി ,കാളി വെങ്കട്ട് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ആർ.ഡിരാജശേഖർഛായാഗ്രഹണവും,ആന്റണി എഡിറ്റിംഗും , ജി.വി പ്രകാശ് കുമാർ , ധരൻകുമാർ , ഓഫ് റോ എന്നിവർ സംഗീതവും, ഗാനരചന കണ്ണദാസൻ , കരുണാകരൻ,കബിലൻ, അസൽ കോളാർ എന്നിവരും കെ.പി കുമാരൻ രചനയും നിർവ്വഹിക്കുന്നു. ഫൈവ് സ്റ്റാർ ക്രിയേഷൻസ് എൽ എൽ പി യുടെ ബാനറിൽ സംവിധായകനായ  കതിരേശനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


ഭൂമിയും, രുദ്രനും തമ്മിലുള്ള ആക്ഷൻ സക്വീൻസുകൾ മികവുറ്റതാണ്. തകർപ്പൻ പശ്ചാത്തലസംഗീതവും, പഞ്ച് ഡയലോഗുകളും ഗംഭീരം.തമിഴ് സിനിമയിലെ ആക്ഷൻ എന്റെർടെയ്നറുടെ കൂട്ടത്തിൽ മറ്റൊരു എന്റെർടെയ്നറാണ് "രുദ്രൻ". No comments:

Powered by Blogger.