മനസ് നിറഞ്ഞ് ചിരിക്കാനും ചിന്തിക്കാനും ആസ്വദിക്കാനും കഴിയുന്ന കുടുംബ ചിത്രമാണ് " പൂക്കാലം " . വിജയരാഘവൻ , കെ പി .എ.സി ലീല എന്നിവരുടെ മികച്ച അഭിനയം. പൊട്ടിച്ചിരിപ്പിച്ച് ബേസിൽ ജോസഫ് , വിനീത് ശ്രീനിവാസൻ , ജോണി ആന്റണി .




Rating : 4.25 / 5.

സലിം പി. ചാക്കോ.

cpK desK. 


ഗണേഷ് രാജ് കഥ എഴുതി സംവിധാനം ചെയ്ത ഫാമിലി  കോമഡി  എന്റെർടെയ്നർ " പൂക്കാലം " ഈസ്റ്ററിന് മുന്നോടിയായി തിയേറ്ററുകളിൽ എത്തി.  


പ്രായമേറിയ ദമ്പതിമാരുടെ കഥ പറയുന്ന ഈ ചിത്രം ഇട്ടൂപ്പിന്‍റേയും കൊച്ചു ത്രേസ്യാമ്മയുടേയും അവരുടെ മക്കളുടേയുംമരുമക്കളുടേയുംകൊച്ചുമക്കളുടേയും ജീവിതങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ  അവതരിപ്പിച്ചിരിക്കുന്നത്. 


എൺപത് വർഷത്തോളമായി  ഒരുമിച്ച് കഴിയുന്ന ഇട്ടൂപ്പിന്റെയും കൊച്ചുത്രേസാമ്മയുടെയും സ്നേഹബന്ധത്തിന്റെ ആഴം പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്തി കൊണ്ടാണ് സിനിമയുടെ തുടക്കം തന്നെ. ഇവരുടെ കൊച്ചുമകൾ എൽസിയുടെമനസമ്മതതിനിടയിലാണ് അവിചാരിതമായ ചില വഴിതിരിവുകൾ ഉണ്ടാകുന്നത്. ഇതേ തുടർന്ന് ഇട്ടൂപ്പ് - കൊച്ചുത്രേസ്യാമ്മ ദമ്പതിമാരുടെ പിണക്കങ്ങൾക്കും ഇണക്കങ്ങൾക്കും പ്രേക്ഷകർ സാക്ഷികളാകുന്നു.ഒരുകൂട്ടുകുടുംബത്തിലെപരിഭവങ്ങളുംആഘോഷങ്ങളും കൂടിചേരുന്നതാണ് "പൂക്കാലം " 


അന്നു ആന്‍റണി,  അരുണ്‍ കുര്യൻ, സുഹാസിനി, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ജോണി ആന്‍റണി, അബു സലിം, റോഷൻ മാത്യു, ശരത് സഭ, അരുൺ അജിത്കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യദാസ്,രഞ്ജിനിഹരിദാസ്,സെബിൻ ബെൻസൺ, ഹരീഷ് പേങ്ങൻ, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജൻ, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോൻ, Late കൊച്ചു പ്രേമൻ, നോയ് ഫ്രാൻസി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹൻ, ജോർഡി പൂഞ്ഞാർ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


ആനന്ദ് സി.ചന്ദ്രൻ ഛായാഗ്രഹണവും , സച്ചിൻ വാര്യർ സംഗീതവും,കൈതപ്രം, റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍ എന്നിവർ ഗാനരചനയും, മിഥുന്‍ മുരളി എഡിറ്റിംഗും , സൂരജ് കുറവിലങ്ങാട്കലാസംവിധാനവും, റോണക്സ് സേവ്യർ മേക്കപ്പും, റാഫി കണ്ണാടിപറമ്പ് കോസ്റ്റ്യൂം ഡിസൈനും ഒരുക്കുന്നു. 


സി.എന്‍.സി. സിനിമാസ് ആന്‍റ് തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ തോമസ് തിരുവല്ല, വിനോദ് ഷൊര്‍ണൂർ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 


നിര്‍മ്മാണ നിര്‍വ്വഹണം ജാവേദ് ചെമ്പ്,എക്സിക്യൂട്ടിവ്  പ്രൊഡ്യൂസർ വിനീത്ഷൊർണൂർ,സൗണ്ട്ഡിസൈനിംഗ് സിങ്ക് സിനിമ, ചീഫ് അസോ ഡയറക്ടര്‍ വിശാഖ് ആർ വാര്യർ, അസോ ഡയറക്ടര്‍ ലിബെൻ സേവ്യർ, സൗണ്ട് മിക്സിംഗ് വിപിൻ നായര്‍, കളറിസ്റ്റ് പിലാർ റഷീദ്, സ്റ്റിൽസ് സിനറ്റ് സേവ്യര്‍, പബ്ലിസിറ്റി ഡിസൈൻ അരുൺ തെറ്റയിൽ, മാര്‍ക്കറ്റിംഗ് സ്‌നേക്ക്പ്ലാന്‍റ്, പി.ആർ.ഓമാർ വാഴൂർ ജോസ് , എ.എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ ശിൽപ്പികൾ. 


തീയേറ്ററുകളിൽ വൻഹിറ്റായി മാറിയ "ആനന്ദം " എന്ന സിനിമയ്ക്ക് ശേഷം ഗണേഷ് രാജ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ്  " പൂക്കാലം " . വിനീത് ശ്രീനിവാസന്‍റെ സഹ സംവിധായകനായിപ്രവര്‍ത്തിച്ചുകൊണ്ട് സിനിമ രംഗത്ത് എത്തിയ ഗണേഷ് രാജ് ഏഴ് വര്‍ഷത്തിന് ശേഷമാണ്  രണ്ടാമത്തെ സിനിമയുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. 


നൂറ് വയസ്സിനോടുത്ത് പ്രായമുള്ള ആളായുള്ള വിജയരാഘവന്‍റെ മേക്കോവർ ഗംഭീരം . വിജയരാഘവൻ  കുട്ടേട്ടൻ എന്ന് വിളിക്കുന്ന ഇട്ടൂപ്പായും, കെ.പി.എ.സി ലീല ഈനാമ്മ എന്ന് വിളിക്കുന്ന കൊച്ചുത്രേസ്യാമ്മയായും വേഷമിടുന്നു. സുഹാസിനി മണിരത്നം ക്ലാരയായും, വിനീത് ശ്രീനിവാസൻ പി. ആൽ. രവിയായും, ബേസിൽ ജോസഫ് അഡ്വ. ജിക്കുമോനായും , അരുൺ കുര്യൻ സുശീലായും, അന്നു ആന്റണി എൽസിയായും , ജോണിആന്റണി അഡ്വ.നാരായണൻപിള്ളയായും, ഗംഗൻമീരഎൽസമ്മയായും,അബു സലിം രവിയായും , അരിസ്റ്റോ സുരേഷ് സേവ്യറായും, ശരത് ശഭ ഫാദർ ഗ്രബ്രിയേലായും, റോഷൻമാത്യൂ ജോണി മോൻ ഇട്ടൂപ്പായും, ജഗദീഷ് പുത്തൻപറമ്പിൽ  കെച്ചേസേഫായും അഭിനയിക്കുന്നു. 


" പ്രണയം " ഈ ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രമാണ്.വിജയരാഘവന്റെയും കെ.പി.ഏ.സി ലീലയുടെയും അഭിനയമികവാണ് സിനിമയുടെ ഹൈലൈറ്റ്. ഹാസ്യത്തിന്റെ അകമ്പടിയിൽ ബേസിൽ ജോസഫ് , വിനീത് ശ്രീനിവാസൻ , ജോണി ആന്റണി എന്നിവർ സിനിമയെ  മുന്നോട്ട് പോകുന്നുവെങ്കിലും കഥയുടെ ഗൗരവം ഒട്ടും കുറയാതിരിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. 


മനസ് നിറഞ്ഞ് ചിരിക്കാനും ചിന്തിക്കാനും  ആസ്വദിക്കാനും കഴിയുന്ന കുടുംബ ചിത്രമാണിത്. 


വിവിധറോളുകളിൽ തിളങ്ങിയ വിജയ രാഘവൻ തന്റെ അൻപത്  വർഷത്തെ അഭിനയരംഗം പിന്നീടുമ്പോൾ ഇതാദ്യമായി നൂറ് വയസിന് അടുത്തുള്ള  കഥാപാത്രമായി പ്രേക്ഷക മനസുകളിൽ ശക്തമായ ഇടം നേടിയിരിക്കുകയാണ്.


രണ്ട് മണിക്കൂർ പതിനാറ് മിനിറ്റ് 34 സെക്കന്റാണ് സിനിമയുടെ  സമയദൈർഘ്യം. ഗ്രാമീണ പശ്ചാത്തലങ്ങളും മനോഹരങ്ങളായ ഗാനങ്ങളും ചേർന്ന മികച്ച കുടുംബ ചിത്രമാണ് " പൂക്കാലം " . അവധിക്കാലം ആസ്വദിക്കാൻ മറ്റൊരു പ്രണയാർദ്രമായ ചിത്രം കൂടി. ഗണേഷ് രാജ് എന്ന സംവിധായകന് സല്യൂട്ട്.

No comments:

Powered by Blogger.