ജോണി ആന്റണി as സുകു in " ജാനകി ജാനേ .. " .സൈജു ക്കുറുപ്പും, നവ്യാനായരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "ജാനകി ജാനേ ...." .


ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം എസ് . ക്യൂബ് ഫിലിംസിൻ്റെ ബാനറിൽ ഷെനുഗ , ഷെഗ്ന, ഷെർഗ എന്നിവർ നിർമ്മിക്കുന്നു.

കലാപരമായും സാമ്പത്തികവുമായി ഏറെ വിജയം നേടിയ ഉയരെ എന്ന ചിത്രത്തിനു ശേഷംഎസ്.ക്യൂബ് ഫിലിംസ്നിർമ്മിക്കുന്നചിത്രമാണിത്.തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തിൽ ഹൃദയഹാരിയായ ഒരു കുടുംബകഥ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ,ഒരുത്തി എന്ന ചിത്രത്തിലെ അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അഭിനയരംഗത്ത് വീണ്ടും സജീവമായ നവ്യാനായർ ഈ ചിത്രത്തിലെ ജാനകിയിലൂടെ വീണ്ടും തൻ്റെ സാന്നിദ്ധ്വത്തെ അടിവരയിട്ട് ഉറപ്പിക്കുന്നു. ലാളിത്യം നിറഞ്ഞ കഥാപാത്രങ്ങളിലൂടെപ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ച സൈജു ക്കുറുപ്പ് വീണ്ടുംനായകനിരയിലേക്കെത്തുകയാണ് ഈ ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രത്തിലൂടെ.


ജോണി ആൻ്റണി, കോട്ടയം നസീർ, നന്ദു, പ്രമോദ് വെളിയനാട്, സ്മിനു സി ജോ. അഞ്ജലി, ഷൈലജ, ജോർഡി പൂഞ്ഞാർ, ജോർജ് കോര എന്നിവർക്കൊപ്പം ഷറഫുദ്ദീനും നിർണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സംഗീതം. കൈലാസ് മേനോൻ , ശ്യാം രാജ്ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവ്വഹിക്കുന്നു.മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യും - ഡിസൈൻ - സമീരാസനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർരഘുരാമവർമ്മ,അസ്സോസ്സിയേറ്റ്ഡയറക്ടേർസ്.മോഹൻരാജ്.റെമീസ് ബഷീർ,പ്രൊഡക്ഷൻ എക്സികുട്ടീവ് അനീഷ് നന്തിപുരം., പ്രൊഡക്ഷൻ മാനേജർ -സുജീവ് ഡാൻ.ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം.എക്സിക്കുട്ടിവ് - പ്രൊഡ്യൂസർ -രത്തിന,വാഴൂർ ജോസ്.മഞ്ജു ഗോപിനാഥ് ( പി.ആർ. ഓ )..


സലിം പി. ചാക്കോ.

No comments:

Powered by Blogger.