രാഘവ ലോറൻസിന്റെ " രുദ്രൻ " ഏപ്രിൽ 14 ന് തിയേറ്ററുകളിൽ എത്തും.


 

രാഘവ ലോറൻസിനെ നായകനാക്കി എസ്. കതിരേശൻ സംവിധാനം ചെയ്യുന്ന അക്ഷൻ ത്രില്ലർ ചിത്രം " രുദ്രൻ " ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തും. 


ആർ. ശരത് കുമാർ ,പ്രിയ ഭവാനി ശങ്കർ, പൂർണ്ണിമ ഭാഗ്യരാജ് , നാസർ , സച്ചു , ശിവജിത്ത്, റെഡ് കിംഗ്സിസി ലി, കാളി വെങ്കട്ട് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ആർ.ഡി രാജശേഖർ ഛായാഗ്രഹണവും, ആന്റണി എഡിറ്റിംഗും , ജി.വി പ്രകാശ് കുമാർ , ധരൻകുമാർ , ഓഫ് റോ എന്നിവർ സംഗീതവും, ഗാനരചന കണ്ണദാസൻ , കരുണാകരൻ, കബിലൻ, അസൽ കോളാർ എന്നിവരും കെ.പി കുമാരൻ രചനയും നിർവ്വഹിക്കുന്നു.


ഫൈവ് സ്റ്റാർ ക്രിയേഷൻസ് എൽ എൽ പി യുടെ ബാനറിൽ സംവിധായകനായ എസ്. കതിരേശനാണ് ചിത്രം നിർമ്മിക്കുന്നത്.


സലിം പി. ചാക്കോ .No comments:

Powered by Blogger.