അരുൾ നിധിയുടെ "തിരുവിൻ കുറൽ " ഏപ്രിൽ 14 ന്‌ റിലീസ് ചെയ്യും.


 

ഹരീഷ് പ്രഭു രചനയും സംവിധാനവും നിർവഹിക്കുന്ന " തിരുവിൻ കുറൽ " ഏപ്രിൽ 14 ന് കേരളത്തിലെ തിയേറ്റുകളിൽ ഗോകുലം മൂവിസ് വിതരണം ചെയ്യും.


തിരുവായി അരുൾ നിധി വേഷമിടുന്നു . ഭാരതി രാജ, ആത്മിക, സുബത്ര റോബർട്ട് , മോനേഖ ശിവ, അഷ്റഫ് , എ.ആർ ജീവ, ഹരീഷ് സോമസുന്ദരം, മഹേന്ദ്രൻ , മുല്ലയരസി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


കേൾവിക്കും സംസാരശേഷിയ്ക്കും വൈകല്യമുള്ളയാളുടെ വേഷമാണ് അരുൾ നിധി അവതരിപ്പിക്കുന്നത്. 


സിന്റോ പെടുത്താസ് ഛായാഗ്രഹണവും, ഗണേഷ് ശിവ എഡിറ്റിംഗും , സാം സി.എസ് സംഗീതവും , വൈരമുത്തു ഗാനരചനയും നിർവ്വഹിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ " എന്ന ബാനറിൽ  സുബാസ്കരനാണ് ഈ സൈക്കോ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത്. മധു ബാലകൃഷ്ണനാണ് " അപ്പാ എൻ അപ്പാ ..." എന്ന ഗാനം ആലപിക്കുന്നത്. 


സലിം പി. ചാക്കോ .

cpK desK.
No comments:

Powered by Blogger.