ഷാജി പട്ടിക്കരയെ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉപഹാരം നൽകി ആദരിച്ചു.
സ്റ്റണ്ട് ആക്ടേഴ്സ് & മാസ്റ്റേഴ്സ് അസ്സോസിയേഷൻ്റെ [ സാമ ] ആഭിമുഖ്യത്തിൽ കോഴിക്കോട്  മഹാറാണി ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ കോഴിക്കോട് ഭാഗത്തുള്ള ചലച്ചിത്ര -നാടക പ്രവർത്തകർക്കും, സാമയിലെ അംഗങ്ങൾക്കുമുള്ള റംസാൻ - വിഷു സ്നേഹ സമ്മാനങ്ങളുടെ വിതരണം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിച്ചു.


സെക്രട്ടറി മനോജ് മഹാദേവ സ്വാഗതം പറഞ്ഞു.പ്രസിഡൻ്റ് മുരളി ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു.രാജേഷ് ഗുരുക്കൾ, ഷാജി പട്ടിക്കര, രതീഷ് കെൻപൊ എന്നിവർ സംസാരിച്ചു. 


ഈ ചടങ്ങിനോടനുബന്ധിച്ച് - ഭരത് പി.ജെ.ആൻ്റണി സ്മാരക ദേശീയ അവാർഡ്, ജോൺ എബ്രഹാം പുരസ്കാരം, സത്യജിത് റേ പുരസ്കാരം, നാഷണൽ ഫിലിം അക്കാദമി അവാർഡ് എന്നിവ നേടി മികച്ച ഡോക്യുമെൻ്ററിയായി തെരഞ്ഞെടുത്ത ' ഇരുൾ വീണ വെള്ളിത്തിര' സംവിധാനം ചെയ്ത .ഷാജി പട്ടിക്കരയെ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉപഹാരം നൽകി ആദരിച്ചു.

No comments:

Powered by Blogger.