Nebula as Gauri in " Dark Shades of a Secret " .


 


നെബുല. 

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി. ജേർണലിസത്തിൽബിരുദാനന്ദരബിരുദം.  മാധ്യമപ്രവർത്തക.


സ്കൂൾനാടകങ്ങളിലൂടെ ആദ്യമായി  വേദിയിലെത്തിയ നെബുല പഠനകാലത്ത് കണ്ണൂർജില്ലാ സ്കൂൾ കലോത്സവത്തിലുംജില്ലാകേരളോൽസവത്തിലും  മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. കോളേജ് പഠനകാലത്ത് കലാലയ വേദികളിൽ സജീവമായിരുന്ന നെബുല കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ അവതരിപ്പിച്ച നാടകത്തിലൂടെ യൂണിവേഴ്സിറ്റി ബെസ്റ്റ് ആക്ടർ ആയി തെരഞ്ഞെടുക്കപ്പെട്ടു. വൈറസ്, വെള്ളം, നാരദൻ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത നെബുല പ്രധാന വേഷത്തിലെത്തുന്ന ആദ്യ സിനിമയാണ് "ഡാർക്ക്‌ ഷെയ്ഡ്സ് ഓഫ് എ സീക്രെട് ".


രാജീവൻ വെള്ളൂർ,രവിദാസ്,വിഷ്ണു, സെബിൻ, നെബുല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിദ്യ മുകുന്ദൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന " ഡാർക് - ഷെയ്ഡ്സ് ഓഫ് എ സീക്രട്ട് " . ബിജു,കിരൺ കൃഷ്ണ,വിദ്യ മുകുന്ദൻ,ബിജു പലേരി, സന്തോഷ് ശ്രീസ്ത,ശ്യാം  കൺമണി, പാപ്പച്ചൻ ആലക്കോട്,അനീഷ് കുമാർ കാപ്പിമല തുടങ്ങിയവരാണ് മറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


നിലാ ക്രീയേറ്റീവ് മീഡിയ യുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുഹമ്മദ്‌ എ  നിർവഹിക്കുന്നു.എഡിറ്റിംഗ്-റിഞ്ചു ആർ വി.ജോയ് തമലം, അനിൽ തളിക്കുളം എന്നിവരുടെ  വരികൾക്ക് വിനീഷ് മണി, കെ. ജെ ശ്രീരാജ്, എന്നിവർ സംഗീതം പകരുന്നു.രശ്മി സതീഷ്, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവരാണ്ഗായകർ.പശ്ചാത്തലസംഗീതം- വിനീഷ് മണി, സൗണ്ട് ഡിസൈൻ,മിക്സിങ്ടികൃഷ്ണനുണ്ണി,അരുൺ വർമ്മ .


പി ആർ ഒ: എ എസ് ദിനേശ്.

No comments:

Powered by Blogger.