Ajay Vasudev and Nishad Koya again in Malayalam; This time as actors...


 


Ajay Vasudev and Nishad Koya again in Malayalam; This time as actors...


Mass Films director Ajay Vasudev and famous scriptwriter and producer Nishad Koya in important roles, the pooja and switchon of the film were held in Kochi. Produced under the banners Way to Films and Beyond Cinema Creatives, the film is scripted and directed by K. Shamir. This is a film directed by K. Shameer after the film Oru Jati Manman. Ajay Vasudev and Nishad Koya are teaming up after 'Pakalum Pathiravum' and this is the first time that both of them are coming together in a full-length role. The film, which will start shooting on March 16, is tentatively titled as 'Production No. 2'. Pan Indian film is available in five languages ​​namely Malayalam, Tamil, Hindi, Kannada and Telugu. The main locations of the action psycho thriller film are Palakkad, Mannarkkad, Ottapalam and Thiruvilwamala.


Apart from Ajay Vasudev and Nishad Koya, the film also stars Baiju Ezhupunna, James Elia, Shahrukh Shamir, Ashraf Gurukal, Iranian actor Riyad Mohammad, Hyderali, Jayakrishnan, Shriya Iyer, Jeeja Surendran, Liji Joy and many more newcomers. Newcomer Krishna Praveena is the heroine. Cinematography by Harish AV and editing handled by Jerin Raj. Music by Unacio with lyrics by Dilip Kutchira, Suhail Sultan, K Shemir and Rajkumaran.


Project Designer: P Sivaprasad, Production Controller: Santhosh Cherupoika, Art Direction: Anil Ramankutty, Costume Design: Razaq Thirur, Makeup: Sijesh Kondotty, Chief Associate Director: Unais S, Sound Design & Mix: Karun Prasad, Choreographer: Shiju Muppathadom, Action: Robincha , Studio: Sound Brewery, PRO: Manju Gopinath, P Sivaprasad, Stills: Ajmal Latif, Digital Marketing: BC Creatives, Designs: Magic Moments are the other crew members.



അജയ് വാസുദേവും, നിഷാദ് കോയയും വീണ്ടും മലയാളത്തിൽ; ഇത്തവണ അഭിനേതാക്കളായി...



മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവും പ്രശസ്ത തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയയും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു. വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ നിർമ്മിച്ച്, കെ.ഷമീർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. ഒരു ജാതി മനുഷ്യൻ എന്ന ചിത്രത്തിന് ശേഷം കെ.ഷമീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.  'പകലും പാതിരാവും' എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവും, നിഷാദ് കോയയും ഒന്നിക്കുന്നു എന്നതിനേക്കാളുപരി ഇരുവരും ആദ്യമായി മുഴുനീള വേഷത്തിൽ എത്തുന്നതാണ് പ്രത്യേകത. മാർച്ച് 16ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് 'പ്രൊഡക്ഷൻ നമ്പർ 2' എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് എത്തുന്നത്. ആക്ഷൻ സൈക്കോ ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, തിരുവില്വാമല എന്നിവിടങ്ങളാണ്.




അജയ് വാസുദേവ്, നിഷാദ് കോയ എന്നിവരെ കൂടാതെ ബൈജു എഴുപുന്ന, ജെയിംസ് ഏലിയ, ഷാരൂഖ് ഷമീർ, അഷറഫ് ഗുരുക്കൾ, ഇറാനിയൻ താരം റിയാദ് മുഹമ്മദ്, ഹൈദർഅലി, ജയകൃഷ്ണൻ, ശ്രീയ അയ്യർ, ജീജ സുരേന്ദ്രൻ, ലിജി ജോയ്, കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. പുതുമുഖം കൃഷ്ണ പ്രവീണയാണ് നായിക. ഹരീഷ് എ.വി ഛായാ​ഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ജെറിൻ രാജാണ് കൈകാര്യം ചെയ്യുന്നത്. ദിലീപ് കുറ്റിച്ചിറ, സുഹൈൽ സുൽത്താൻ, കെ ഷെമീർ, രാജകുമാരൻ എന്നിവരുടെ വരികൾക്ക് യൂനസിയോ ആണ് സംഗീതം നൽകുന്നത്.




പ്രൊജക്ട് ഡിസൈനർ: പി ശിവപ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക, കലാസംവിധാനം: അനിൽ രാമൻകുട്ടി, വസ്ത്രാലങ്കാരം: റസാഖ് തിരൂർ, മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉനൈസ് എസ്, സൗണ്ട് ഡിസൈൻ & മിക്സ്: കരുൺ പ്രസാദ്, കോറിയോഗ്രഫർ: ഷിജു മുപ്പത്തടം, ആക്ഷൻ: റോബിൻഛാ, സ്റ്റുഡിയോ: സൗണ്ട് ബ്രൂവറി, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, പി ശിവപ്രസാദ്, സ്റ്റിൽസ്: അജ്മൽ ലത്തീഫ്, ഡിജിറ്റൽ മാർക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്സ്, ഡിസൈൻസ്: മാജിക് മൊമെന്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.








No comments:

Powered by Blogger.