"ചതി " ഫസ്റ്റ് ലുക്ക് പോസ്റ്റർ ഭരത് മമ്മൂട്ടി പ്രകാശനം ചെയ്തു.


 


"ചതി " ഫസ്റ്റ് ലുക്ക് പോസ്റ്റർ ഭരത് മമ്മൂട്ടി പ്രകാശനം ചെയ്തു.


ഡബ്ലീയു എം മൂവീസിന്റെ ബാനറിൽ എൻ കെ മുഹമ്മദ് നിർമിച്ച് ശരത്ചന്ദ്രൻ വയനാട് കഥ എഴുതി സംവിധാനം ചെയ്യുന്ന "ചതി" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ  മെഗാ സ്റ്റാർ മമ്മൂട്ടി പ്രകാശനം ചെയ്തു.


വയനാടിന്റെ മനോഹാരിതയിൽ ആക്ഷനും, സെന്റിമെന്റ്സിനും, പ്രണയത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന "ചതി" മെയ് അഞ്ചിന് തീയറ്ററുകളിൽ എത്തും.കാമ്പുള്ള കഥകൾ മലയാള സിനിമക്ക് സമ്മാനിച്ച ശരത്ചന്ദ്രൻ വയനാട് സ്വന്തം നാടിന്റെ കഥയാണ് ഇത്തവണ വെള്ളിത്തിരയിൽ എത്തിക്കുന്നത്.


ജാഫർ ഇടുക്കി, അബുസലിം എന്നിവർ തികച്ചും വ്യത്യസ്തമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സംവിധായകൻ ലാൽജോസ്, അഖിൽ പ്രഭാകർ, ശ്രീകുമാർ (മറിമായം), ശിവദാസ് മട്ടന്നൂർ,ഉണ്ണി രാജ്,ബാബു വള്ളിത്തോട്, അഖില നാഥ്, ലത ദാസ്, ഋതു മന്ത്ര,സായി കൃഷ്ണ, ശിശിര സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.


ഛായാഗ്രഹണം- ഉത്പൽ വി നായനാർ,എഡിറ്റിംഗ് -പി. സി മോഹനൻ.ഏങ്ങണ്ടിയൂർചന്ദ്രശേഖരൻ, ശരത് ചന്ദ്രൻ വയനാട് എന്നിവരുടെ വരികൾക്ക് പി ജെ സംഗീതം പകരുന്നു.ജാസ്സി ഗിഫ്റ്റ്,സുബാഷ് കൃഷ്ണ,സാന്ദ്ര തോമസ് എന്നിവരാണ് ഗായകർ.പശ്ചാത്തല സംഗീതം- മോഹൻ സിതാര,സംഘട്ടനം-മാഫിയ ശശി,റോബിൻ ടോം,നൃത്തം-ശാന്തി മാസ്റ്റർ, കലാസംവിധാനം-മുരളി ബേപ്പൂർ,ചമയം-പട്ടണം റഷീദ്,റഹീം കൊടുങ്ങല്ലൂർ,വസ്ത്രലങ്കാരം- രാധാകൃഷ്ണൻ മങ്ങാട്,പ്രൊജക്റ്റ് ഡിസൈനർ-രാജുപികെ,പ്രൊഡക്ഷൻ  കൺട്രോളർ-പൗലോസ് കുറുമുറ്റംപ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-റിയാസ് വയനാട്,അസോസിയേറ്റ് ഡയറക്ടർ-കമൽ കുപ്ലേരി,ഡി. ഐ-സുരേഷ് എസ് ആർ, മിക്സിങ്-ജിജോ ടി ബ്രൂസ്,സൗണ്ട് - രാജേഷ് പി എം , ക്രീയേറ്റീവ് കോൺട്രിബ്യൂട്ടർ- ധനേഷ് ദാമോദർ, ഫിനാൻസ് കൺട്രോളർ-ടോമി,സ്റ്റുഡിയോ -ചലച്ചിത്രം, സ്റ്റിൽസ്-കുട്ടീസ്, വിഎഫ്എക്‌സ്- ശ്രീനാഥ്, ഡിസൈനർ- ബിനോഷ് ജോർജ്.


"ചതി " തിയറ്ററുകളിൽ എത്തിക്കുന്നതിനൊപ്പം തന്നെ തെന്നിന്ത്യയിലെ പ്രശസ്ത താരങ്ങളും സാങ്കേതിക പ്രവർത്തകരും ഒന്നിക്കുന്ന ഉടൻ ചിത്രീകരണം ആരംഭിക്കുന്ന "ഞാവൽ" എന്ന ചിത്രത്തിന്റെ അവസാന ഘട്ട പണിപുരയിലാണ് സംവിധായകൻ ശരത് ചന്ദ്രൻ വയനാട്.


പി ആർ ഒ-എ എസ് ദിനേശ് .

No comments:

Powered by Blogger.