ഇന്നിന്റെ പ്രതീകമായി " അയോധി " . മനോഹരമായ കുടുംബചിത്രം.


 

Rating : 4.25 / 5.

സലിം പി. ചാക്കോ .

cpK desK.എം.ശശികുമാറിനെ നായകനാക്കി നവാഗതനായ  ആർ. മന്തിരമൂർത്തി രചനയും സംവിധാനം നിർവ്വഹിച്ച ചിത്രമാണ് " അയോധി " .


പ്രീതി അസ്രാണി , പുഗജ്, യഷ്പാൽ ശർമ്മ, അഞ്ചു അസ്രാണി, മാസ്റ്റർ അദ്വൈത് വിനോദ്, പോണ്ടി രവി, ബോസ് വെങ്കട്ട് , കല്ലൂരി വിനോദ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. മധേഷ് മാണിക്കം ഛായാഗ്രഹണവും, എൻ.ആർ രഘുനന്തൻ സംഗീതവും, സാൻ ലോകേഷ്എഡിറ്റിംഗുംനിർവ്വഹിക്കുന്നു. ട്രൈഡന്റ് ആർട്സ് ബാനറിൽ ആർ. രവീന്ദ്രനാണ്ഈചിത്രംനിർമ്മിച്ചിരിക്കുന്നത്. E4 എന്റെർടെയ്ൻമെന്റാണ് കേരളത്തിലെ തിയേറ്ററുകളിൽ ഈ സിനിമ എത്തിച്ചിരിക്കുന്നത്. 


ഒരു കുടുംബം രാമേശ്വരത്തേക്ക് ആത്മിയ യാത്രയ്ക്ക്  പോകുന്നു. യാത്രവേളയിൽ കുടുംബത്തെ മാറ്റി മറിക്കുന്നസംഭവങ്ങളുടെപരമ്പരയാണ് വരുന്നത്. അയോദ്ധ്യയിൽ നിന്ന് രാമേശ്വരത്തേക്ക് അത്മീയയാത്രയ്ക്ക് പോകുന്നത് ഒരു യാഥാസ്തിക  കുടുംബമാണ് . അവർക്ക് ഭാഷപോലും അറിയാത്ത അപരിചിതമായ നാട്ടിൽ അവർനേരിടേണ്ടിവന്നഅവിചാരിതമായ അനുഭവങ്ങളാണ് " അയോധി " പറയുന്നത്. 


"അയോധി "എന്നാൽ വിവാദഭൂമിയും  പുണ്യഭൂമിയും ആയ  ഉത്തർ പ്രദേശിലെ "അയോദ്ധ്യ  " തന്നെ..  പ്രേക്ഷകന്റെ വികാര വിചാരങ്ങളെ ആകെ മാറ്റിമറിക്കാൻ  ശക്തമായ അനുഭവമാണ്  " അയോധി "യിലുടെ സംവിധായകൻ നൽകിയിരിക്കുന്നത്.


സിനിമ ഏറ്റവും സാധാരണക്കാരായ പ്രേക്ഷകന്റെ വികാരത്തെ തൊടുന്ന ഒന്നാണ്. മലയാളിക്കില്ലാത്ത ഒരു സിനിമ സെൻസിബിലിറ്റി തമിഴനുണ്ടെന്ന് "അയോധി " തെളിയിക്കുന്നു.ആർ.മന്തിരമൂർത്തിഅവതരിപ്പിക്കുന്ന കുടുംബനാഥനായ പുരുഷൻ എങ്ങനെ ഒരു പരിപൂർണ ഹിന്ദു മതഭ്രാന്തനായി,ആ കുടുബത്തെ തകർക്കുന്നുവെന്നും, രണ്ടു കുട്ടികൾ അവരുടെ അമ്മയിൽനിന്ന്എങ്ങനെ പറിച്ചെറിയപ്പെടുന്നുവെന്നും സിനിമ ചൂണ്ടിക്കാട്ടുന്നു. 


സ്ത്രീയുടെ പേര് ജാനകിയുംഅതിലെ പുരുഷൻഇന്ത്യയിലെഅവതാരമൂർത്തിയും ആദർശനിഷ്ഠനും  സദ്ഗുണ സമ്പന്നനുമാനയരാമന്റെവക്താവുമാണ്.ഈ രാജ്യത്തെ കുട്ടികളുടെ ഭാവി എന്തെന്നും സിനിമയുടെ പ്രമേയം ചോദിക്കുന്നു. കുടുംബം എന്നതിൽ നിന്ന് രാജ്യം എന്നതിലേയ്ക്ക് നീളുന്ന ഫാസിസം.സിനിമയിലെ ജാനകി എത്രകണ്ട്പുരുഷനാൽപരിത്യജിക്കപ്പെട്ട ഇന്ത്യൻ സ്ത്രീ ആകുന്നുവെന്നും പ്രമേയത്തിലുടെ കാണിച്ച് തരുന്നു. 


മനോഹരമായ കുടുംബ ചിത്രമാണിത്. എം. ശശികുമാർ , പ്രീതി ആസ്രാണി, യശ്പാൽ ശർമ്മ  എന്നിവരുടെ മൽസരിച്ചുള്ള അഭിനയം എടുത്തു പറയേണ്ടതാണ്.  മനോഹരങ്ങളായ ലോക്കേഷനുകൾ സിനിമയ്ക്ക് മാറ്റ് ക്കൂട്ടി. 

No comments:

Powered by Blogger.