കുഞ്ചാക്കോ ബോബൻ - മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.



കുഞ്ചാക്കോ ബോബൻ - മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.


ബെസ്റ്റ് ആക്ടര്‍, എബിസിഡി, ചാർലി, നായാട്ട് തുടങ്ങിയ ഹിറ്റ് സിനിമകൾക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ സിനിമയിൽ ചാക്കോച്ചനും ബിജു മേനോനും വീണ്ടുമൊന്നിക്കുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഇന്ന് എറണാകുളം ഗോകുലം പാർക്കിൽവച്ചുനടന്ന‘പ്രണയവിലാസം’ സക്സസ് മീറ്റിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നത്.


ചിത്രത്തിൽ ബിജു മേനോനും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മല്ലുസിംഗ്, സീനിയേഴ്സ്, സ്പാനിഷ് മസാല, ഓർഡിനറി, ത്രീ ഡോട്സ്, മധുരനാരങ്ങ, ഭയ്യാ ഭയ്യാ, റോമൻസ്, 101 വെഡ്ഡിംഗ്സ്, ട്വന്‍റി 20, കഥവീട് എന്നിങ്ങനെ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച, ത്രില്ലടിപ്പിച്ച ആ ഹിറ്റ് കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടിനൊപ്പം വീണ്ടും ഒരുമിച്ചെത്തുകയാണ്.


ഷൈജു ഖാലിദാണ് സിനിമയുടെ ഛായാഗ്രഹണം നിർമ്മിക്കുന്നത്. കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ്, മാര്‍ട്ടിൻ പ്രക്കാട്ട് ഫിലിംസ് എന്നീ കമ്പനികൾ സംയുക്തമായാണ് സിനിമയുടെ നിര്‍മ്മാണ നിർവ്വഹണം. ഹിറ്റ് ടീം വീണ്ടും ഒന്നിച്ചെത്തുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. വാർത്താ പ്രചരണം: സ്നേക്പ്ലാന്റ്.

No comments:

Powered by Blogger.