കള്ളനും ഭഗവതിയും തമ്മിൽ എന്താണ്?അനിർവച നീയമായ അനുഭൂതിയുള്ള ഗാനങ്ങളുമായി *കള്ളനും ഭഗവതിയും* എന്ന സിനിമ മാർച്ച് 31 തിയറ്ററുകളിൽ എത്തുന്നു. ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി




കള്ളനും ഭഗവതിയും തമ്മിൽ എന്താണ്?അനിർവച നീയമായ അനുഭൂതിയുള്ള   ഗാനങ്ങളുമായി *കള്ളനും ഭഗവതിയും* എന്ന സിനിമ മാർച്ച് 31 തിയറ്ററുകളിൽ എത്തുന്നു. ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി.


https://youtu.be/c4rXHbZlxDg


ഈസ്റ്റ്  കോസ്റ്റ് ഓഡിയോസിലൂടെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ആദ്യം ഇറങ്ങിയ  ചിത്രത്തിന്റെ ട്രെയിലറിനും ഗാനത്തിനും ഇപ്പോൾ ഇറങ്ങിയ ലിറിക്കൽ  ഗാനത്തിനും  വൻ സ്വീകാര്യതലഭിക്കുകയുണ്ടായി.ഗൃഹാതുരത്വ സ്മരണ ഉണർത്തുന്ന ഒരുപിടി ഗാനങ്ങൾ,പ്രേക്ഷക മനസ്സിലേക്ക് ചേക്കേറിയ  ശ്രീ ഈസ്റ്റ് കോസ്റ്റ് വിജയന്റെ  ഈസ്റ്റ് കോസ്റ്റ്  ഓഡിയോസിലൂടെ പ്രേക്ഷകർ ആസ്വദിച്ചതാണ്. നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ പുതിയ ചിത്രമാണ് കള്ളനും ഭഗവതിയും. താളാത്മകമായ സംഗീതം  ജീവിതത്തിൽ ഉടനീളം ഉണ്ടായ വ്യക്തിയാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ. അതുകൊണ്ടുതന്നെ അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.


ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ മാർച്ച് മുപ്പത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു.

വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവർ പ്രധാനകഥാപാത്രങ്ങളാവുന്നു.കള്ളനായ മാത്തപ്പന്റെ രസകരമായ കഥ  ഹാസ്യത്തിന്റെ മേൻ പടിയോടു കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. പാലക്കാടിന്റെ ഹരിതാഭയാർന്ന ഭംഗിയും  വശ്യത തുളുമ്പുന്ന  ഗാനങ്ങളുമൊക്കെ കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ പ്രത്യേകതയാണ്. ഒരു  കള്ളന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഭഗവതി. പിന്നീടുള്ള രസകരമായ മുഹൂർത്തങ്ങളാണ് ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്.സലിം കുമാര്‍, പ്രേംകുമാര്‍,ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കർ,ജയൻ ചേർത്തല, ജയപ്രകാശ് കുളൂർ,മാല പാർവ്വതി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നു.


ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന  ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയൻ കെ.വി. അനിൽ എന്നിവർ ചേർന്ന് എഴുതിയിരിക്കുന്നു. രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു.

എഡിറ്റർ- ജോൺകുട്ടി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ. പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് തിലകം.കഥ- കെ.വി. അനിൽ.പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്. കലാ സംവിധാനം- രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനർ- ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി.സ്റ്റിൽസ്- അജി മസ്‌ക്കറ്റ്. ഡിസൈൻസ്  കോളിൻസ് ലിയോഫിൽ.സൗണ്ട് ഡിസൈൻ- സച്ചിൻ സുധാകരൻ. ഫൈനൽ മിക്സിങ്- രാജാകൃഷ്ണൻ. കൊറിയോഗ്രഫി- കല മാസ്റ്റർ.ആക്‌ഷൻ- മാഫിയ ശശി.ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുഭാഷ് ഇളമ്പൽ. അസ്സോസിയേറ്റ് ഡയറക്ടർ- ടിവിൻ കെ. വർഗീസ്,അലക്സ് ആയൂർ.പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്–ഷിബു പന്തലക്കോട്. കാലിഗ്രാഫി- കെ.പി. മുരളീധരൻ. ഗ്രാഫിക്സ്- നിഥിൻ റാം. ലൊക്കേഷൻ റിപ്പോർട്ട്–അസിം കോട്ടൂർ, പി ആർ ഒ എം കെ ഷെജിൻ.

No comments:

Powered by Blogger.