പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വിജി തമ്പി വീണ്ടും...പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വിജി തമ്പി വീണ്ടും...


പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വിജി തമ്പി വീണ്ടും സംവിധാനത്തിലേക്ക് എത്തുന്നു എന്നാണ് സൂചന. മലയാള സിനിമയിലെ ആക്ഷൻ ഹീറോ ആയ നടനാണ് നായകൻ ആയി എത്തുന്നത്.ഒരു റിയലിസ്റ്റിക് ത്രില്ലര്‍ സിനിമയുമായാണ് തിരിച്ചുവരവ്. കേരളക്കരയെ പിടിച്ചു കുലുക്കിയ ഒരു പ്രമാദമായ കേസാണ് സിനിമയുടെ ഇതിവൃത്തം എന്നാണ് സൂചന.  സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല. സസ്‌പെന്‍സ് നിറഞ്ഞ ഒരു ത്രില്ലെര്‍ മൂവി ആകും ഇതെന്നാണ് വിജി തമ്പിയുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഈ സിനിമയിലൂടെ മലയാളത്തിലേക്ക് ഒരു പുതിയ നായികയെ കൂടി വിജി തമ്പി അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. മറ്റു താര നിര്‍ണയം നടന്നു വരുന്നതേയുള്ളു. പൊലീസും കോടതിയും സിബിഐയും പശ്ചാത്തലമാകുന്ന സിനിമയാണ് ഇതെന്നാണ് അദ്ദേഹവുമായി അടുപ്പുമുള്ളവര്‍ പറയുന്നത്.


2013ല്‍ ദിലീപ് നായകനായ നാടോടി മന്നനായിരുന്നു വിജി തമ്പി ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. ബോക്‌സോഫീസില്‍ ഏറെ ഹിറ്റായ ചിത്രമായിരുന്നു ഇത്. പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം വിജിതമ്പി എത്തുമ്പോൾ ഇതൊരു ബോക്സ് ഓഫീസ് ഹിറ്റ് തന്നെയാകും എന്നാണ് പ്രേക്ഷക പ്രതീക്ഷ.1988-ൽ പുറത്തിറങ്ങിയ 'ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്' ആണ് ആദ്യചിത്രം.വിറ്റ്നസ്, ന്യൂ ഇയർ, കാലാൾപ്പട, നഗരങ്ങളിൽ ചെന്ന് രാപാർക്കാം, തിരുത്തൽവാദി, സത്യമേവ ജയതേ, നാറാണത്ത് തമ്പുരാൻ, ബഡാ ദോസ്ത്, നമ്മൾ തമ്മിൽ തുടങ്ങിഇരുപത്തിയഞ്ചിലേറെ മലയാളചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

No comments:

Powered by Blogger.