മ്യൂസിക്കൽ ഷോർട്ട് ഫിലിം "അവൾ" ഉടൻ റിലീസ് ചെയ്യും.
മ്യൂസിക്കൽ ഷോർട്ട് ഫിലിം "അവൾ " .


ചലച്ചിത്ര സംവിധായകൻ രാജേഷ് വടകോട് സംവിധാനം ചെയ്യുന്ന  മ്യൂസിക്കൽ ഷോർട്ട് ഫിലിം "അവൾ" റിലീസിന് തയ്യാറെടുക്കുന്നു. മനോഹരമായ തീമുകളിലൂടെ ഭാവതീവ്രമായ പ്രണയകഥകൾ പറഞ്ഞ നിരവധി ഷോർട്ട് ഫിലിമുകൾ രാജേഷ് വടകോട് സംവിധാനം ചെയ്തിട്ടുണ്ട്." ഒരു കുഞ്ഞു പ്രണയം" സൂപ്പർ ഹിറ്റായിരുന്നു. അവയുടെ വെറൈറ്റി സിഗ്നേച്ചർ ആണ് രാജേഷിനെ സിനിമയിലേക്ക് അടുപ്പിച്ചത്. "അമ്മക്കനൽ" എന്ന ആദ്യത്തെ സിനിമയിൽ അമ്മയായി വന്നത് കാലടി ഓമന ആയിരുന്നു. മഹാമാരിയിൽ ഓ.ടി.ടി.യിൽ   റിലീസ് ചെയ്ത അമ്മക്കനൽ ഏറെ അഭിനന്ദനങ്ങൾക്കും അനുമോദനങ്ങൾക്കും അർഹമായി. അമ്മക്കനൽ യൂട്യൂബിലും പ്രദർശനം തുടയാണ്. അരനൂറ്റാണ്ട് കാലമായി അഭിനയ രംഗത്തുള്ള കാലടി ഓമനയ്ക്ക്, കാലം കനിഞ്ഞു നൽകിയ അഭിനയ പ്രധാനമായ അമ്മ വേഷമായിരുന്നു ഇതിൽ .


18 മിനിറ്റ് ദൈർഘ്യമുള്ള പ്രണയകഥയാണ് "അവൾ" എന്ന മ്യൂസിക് ഷോർട്ട് ഫിലിം. നാലു കാലഘട്ടങ്ങളിലൂടെ നാലു ഗാന രംഗങ്ങൾ കോർത്തിണക്കിയ ഈ പ്രണയകഥയിൽ നായക വേഷത്തിൽ എത്തുന്നത് സംവിധായകൻ രാജേഷ് വടകോട്തന്നെയാണ്.അരുണ.കെ.എസ് ,  അനു നിവി, അഭിനന്ദ്, പാർവതി, ജയചന്ദ്രൻ , അജയ് കൃഷ്ണ ബാബുജി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ .അജേഷ് കൃഷ്ണ ക്യാമറയും സന്ദീപ് എഡിറ്റിങ്ങും അഭിലാഷ് കലാസംവിധാന വും സന്ധ്യാരാജേഷ് മേക്കപ്പുംനിർവഹിച്ചിരിക്കുന്നു.ശ്രീനാഥ് .എസ്.വിജയ് ആണ് ഗാനരചനയും സംഗീതവുംനൽകിയിരിക്കുന്നത്.മൂർത്തി കൃഷ്ണൻ, അഖിൽ എന്നിവരോടൊപ്പം ശ്രീനാഥ്. എസ്.വിജയും ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.പതിനഞ്ചോളം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത രാജേഷ് വടകോട് രണ്ടാമത്തെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻതിരക്കുകൾക്കിടയിലാണ് "അവൾ" എന്ന ഷോർട്ട് ഫിലിം തയ്യാറാക്കിയത്.
"രഘു 32 ഇഞ്ച് " എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. കൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ  നിർമ്മിച്ചിരിക്കുന്ന  "അവൾ " ഉടനെ റിലീസ് ചെയ്യും.

No comments:

Powered by Blogger.