" നിഗൂഡം " . ഇന്ദ്രൻസിന്റെ പോസ്റ്റർ പുറത്തിറങ്ങി.





അനിഷ് ആന്റണി, അനീഷ് ബി.ജെ. ബെപ്സൺ നോർ ബൽ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന നിഗൂഢം എന്ന ചിത്രത്തിലെ സെക്കന്റ് ലുക്ക്പോസ്റ്റർപുറത്തുവിട്ടു.ഇന്ദ്രൻസിന്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.




ഒരു ഫോട്ടോ ഗ്രാഫറുടെ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ഇന്ദ്രൻസ്അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ കഥാ പുരോഗതിയിൽ നിഗൂഢതകളുടെ ചുരുളുകൾ നിവർത്തുമ്പോൾ. ഈ കഥാപാത്രത്തിന്റെ പ്രസക്തി ഏറെ നിർണ്ണായകമാകും. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ നിഗൂഢതകളുടെ സങ്കേതം തന്നെയായിരിക്കും ഈ ചിത്രം.



അനൂപ് മേനോൻ, ഇന്ദ്രൻസ്. എന്നിവർക്കു പുറമേ ഗൗതമി നായർ. റോസിൻ ജോളി, സെന്തിൽ കൃഷ്ണ, ശിവകാമിതുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.ഗാനങ്ങൾ. കൃഷ്ണചന്ദ്രൻ, സി.കെ. സംഗീതം . റോണി റാഫേൽ.ഛായാഗ്രഹണം. പ്രദീപ് നായർ. എഡിറ്റിംഗ് . സുബിൻ സോമൻ .കലാസംവിധാനം - സാബുറാം.പ്രൊഡക്ഷൻ കൺട്രോളർ - എസ്. മുരുകൻ.



ജി&ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജേഷ്.എസ്.കെ. നിർമ്മിക്കുന്ന ഈ ചിതത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തു പുരോഗമിക്കുന്നു.


വാഴൂർ ജോസ്.

eഫട്ടോ - അജി മസ്ക്കറ്റ്.

No comments:

Powered by Blogger.