മലയാള സിനിമയിൽ യുവനടി ഡിനി ഡാനിയേൽ സജീവ സാന്നിദ്ധ്യമാകുന്നു.മലയാള സിനിമയിൽ യുവനടി ഡിനി ഡാനിയേൽ സജീവ സാന്നിദ്ധ്യമാകുന്നു. 
അമിത് ചക്കാലയ്ക്കൽ - നവാസ് അലി ടീമിന്റെ " പ്രാവ് " , സൗബിൻ സാഹിർ - അനിഷ് ജോസ് ടീമിന്റെ " ഹാബേൽ ", പ്രവീൺ നാരായണൻ സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്യുന്ന  JSK  (SG255) , മക്ബൂൽ സൽമാൻ - ജോ പ്രകാശ് ടീമിന്റെ ചിത്രത്തിലും  ഡിനി ഡാനിയേൽ അഭിനയിക്കുന്നു.
സ്വതസിദ്ധമായ ശൈലികൊണ്ട് കുടുംബ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ഡിനിഡാനിയേൽ  പട്ടുസാരി , കൃഷ്ണതുളസി, നോക്കത്താദൂരത്ത് ( മനോരമ), സരയൂ, വധു , സംഗമം , ചേച്ചിയമ്മ ( സൂര്യ), സ്ത്രീധനം , വെള്ളാനകളുടെ നാട് , ചിന്താവിഷ്ടയായ സീത , ചന്ദനമഴ ( എഷ്യാനെറ്റ്), കല്യാണി കളവാണി , 5 സ്റ്റാർ തട്ടുകട ( എഷ്യാനെറ്റ് പ്ലസ് ), വാസ്തവം ( കൈരളി) , വാഴ്ത്തപ്പെട്ട ചാവറ അച്ചൻ ( ഗുഡ്നസ്സ് ), വിശ്വരൂപം, മലർവാടി , പ്രിയങ്കരി (ഫ്ലവേഴ്സ് ) , അല്ലിയാമ്പൽ ( സീ ), അപരാജിത , സത്യം, ശിവം, സുന്ദരം, ഡിസംബറിലെ ആകാശം , ജാഗ്രത ( അമൃത ), തൂവൽസ്പർശം , വാഴ്‌വേമായം ( ദൂരദർശൻ ) എന്നീ സിരീയലുകളിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.


കട്ടപ്പനയിലെ ഋതിക്ക്റോഷൻ ( നാദിർഷ ), തീരം ( ഷാഹീദ് ആരാഫത്ത് ), വിശ്വാസപൂർവ്വം മൻസൂർ ( പി.റ്റി കുഞ്ഞുമുഹമ്മദ് ), പഞ്ചവർണ്ണ തത്ത ( രമേഷ് പിഷാരടി ), നീയും ഞാനും ( എ കെ സാജൻ ), ഇരുപതിയൊന്നാം നൂറ്റാണ്ട് ( അരുൺ ഗോപി ) സൂത്രക്കാരൻ ( അനിൽകുമാർ ), സ്വർണ്ണ മൽസ്യം ( ജി.എസ് പ്രദീപ് ), എവിടെ ( കെ.കെ.രാജീവ്) , ചിൽഡ്രൻസ് പാർക്ക് ( ഷാഫി ), കിങ്ങിണിക്കൂട്ടം, മുദ്രീതം ( പീറ്റർ കെ.ജോസഫ്)  തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
തന്റെ പുതിയ ചിത്രത്തിൽ ഡിനി ആക്ഷൻ രംഗങ്ങളും ചെയ്യുന്നു. മാഫിയ ശശിയാണ് ആക്ഷൻ രംഗങ്ങൾ പഠിപ്പിച്ചത്.


തിരുവനന്തപുരം സർവോദയ വിദ്യാലയത്തിൽ പഠിക്കുന്ന കാലയളവിൽ ഡിനി എഴുതിയ കവിത " My Breaking Glass " പുരസ്ക്കാരങ്ങൾ നേടിയിരുന്നു. സൈക്യാട്രിയിൽ  ബിരുനാനന്ദ ബിരുദം നേടിയ ശേഷം നഴ്സിംഗ് കോളേജ് അദ്ധ്യാപികയായ  ഡിനി നിരവധി ഫാക്കൽറ്റി അവാർഡുകളും കരസ്ഥമാക്കി. 


തൂവൽസ്പർശത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ജീനീയസ് ദൃശ്യ    ടെലിവിഷൻഅവാർഡും, ചേച്ചിയമ്മയിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള മോഡോൺ ഫിലിം സിറ്റി മാസികയുടെ ടെലിവിഷൻ അവാർഡും ലഭിച്ചു. 
ക്രിസ്തീയ ഭക്തിഗാനങ്ങളുടെ മൂന്ന് ആൽബങ്ങളിൽ ഡിനി ഗാനങ്ങൾ ആലപിച്ചു. " നിർമ്മലയാം അമ്മേ ....." എന്ന ഗാനം വൻ ശ്രദ്ധയാണ് നേടിയത്. സംഗീതത്തിലും , കവിതകളിലും ഡിനി തന്റെ കഴിവുകൾ പ്രകടിപ്പിച്ച് വരുന്നു. പാചകരംഗത്തും സജീവ ഇടപെടൽ നടത്തുന്നുണ്ട്. ബഹനിൻ , ദുബായ് എന്നിവടങ്ങളിൽ ബിസിനസ്സ് രംഗത്തും സജിവമാണ് ഡിനി ഡാനിയേൽ .


പത്തനംതിട്ട - ചന്ദനപ്പള്ളി സ്വദേശിനിയായ ഡിനി ഡാനിയേൽ കൊച്ചിയിലാണ് സ്ഥിര താമസം.സലിം പി. ചാക്കോ .

cpK desK.No comments:

Powered by Blogger.