" അകമലർ .... "


മണിരത്നത്തിന്റെ ഇതിഹാസ ചിത്രം പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗംഏപ്രിൽ 28ന് റിലീസ് ചെയ്യും. നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. 'അഗ നാഗ' എന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. തൃഷ അവതരിപ്പിക്കുന്ന കുന്ദവൈയും കാര്‍ത്തി അവതരിപ്പിക്കുന്ന വല്ലവരായന്‍ വന്ദിയത്തേവനും തമ്മിലുള്ള പ്രണയമാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.


അകമലർ song link 🖇️

https://youtu.be/o6bhTQuGjWgതമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഗാനം റിലീസ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ 'അകമലർ' എന്നായിരിക്കും പാട്ടിന് പേര്. ശക്തിശ്രീ ഗോപാലനാണ് ആലപിച്ചിരിക്കുന്നത്.


കല്‍ക്കി കൃഷ്‍ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആസ്‍പദമാക്കിയാണ് അതേ പേരില്‍ ആണ് മണിരത്നം ചിത്രം ഒരുക്കിയത്. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദയാണ് നൃത്ത സംവിധാനം. ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.


വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ പൊന്നിയിൻ സെല്‍വനിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി പാർട്ണർ.

No comments:

Powered by Blogger.