അത്യാഗ്രഹവും, ആർത്തിയും ഇവ രണ്ടുമാണ് മനുഷ്യരുടെ സകല പ്രശ്നങ്ങൾക്കും കാരണം . പകലും പാതിരാവും ഫാമിലി ത്രില്ലർ - രജീഷ വിജയന്റെ പകർന്നാട്ടം - മികച്ച മേക്കിംഗുമായി അജയ് വാസുദേവ്.


 

Rating : 4 / 5.

സലിം പി. ചാക്കോ

cpK desK.





അജയ് വാസുദേവ് സംവിധാനം ചെയ്ത  " പകലും പാതിരാവും "  തിയേറ്ററുകളിൽഎത്തി.നിരവധി കൗതുകങ്ങളും,പ്രത്യേകതകളുമായി എത്തിയ ചിത്രമാണ് "പകലും പാതിരാവും " .


അത്യാഗ്രഹവും, ആർത്തിയും  ഇവ രണ്ടുമാണ്  മനുഷ്യരുടെ സകല പ്രശ്നങ്ങൾക്കും കാരണമെന്നാണ്  സിനിമയുടെ പ്രമേയം പറയുന്നത്. 


നായകസങ്കൽപ്പങ്ങളെ തകിടം മറിക്കുന്ന മൈക്കിൾ എന്ന കഥാപാത്രത്തെയാണ്കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചിരിക്കുന്നത് . കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിലെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമാണ് "മൈക്കിൾ " .



ഒരു മലയോര മേഖലയുടെ പശ്ചാത്തലത്തിൽപൂർണ്ണമായും ഒരു ഫാമിലി ത്രില്ലർ ചിത്രമായാണ്  അജയ് വാസുദേവ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. 


രജീഷ വിജയൻ ( മേഴ്സി ), ഗുരു സോമസുന്ദരം ( എസ്. ഐ. ജാനകി രാമൻ ) , മനോജ് കെ.യു ( വറീത് ) , സീത ( മറിയം),തമിഴ് ( മണിയൻ), ജെയിസ് ജോസ് ( തങ്കൻ) ,ഗോകുലം ഗോപാലൻ (ഫാ.ബെനഡിക്റ്റ് ) , ദീപക്  ധർമ്മടം (കളള് ഷാഷ് മുതലാളി പോൾ ), ശ്രീരാജ് ( വേലായുധൻ), ദിനേശ് ( ദിനേശ്), സുമേഷ് വാസുദേവൻ ( ഗോപാല മേനോൻ ), ഹാരൂൺ അലി ( എബി ), ഷിബു ലാബെൻ (കോൺസ്റ്റബിൾ),ഉല്ലാസ്പന്തളം (ചാണ്ടിച്ചായൻ) തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെഅവതരിപ്പിരിക്കുന്നു. സംവിധായകനും നടനുമായ ബിബിൻ ജോർജ്ജ് അതിഥി താരമാണ്. 


നാളിതുവരെ  മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ചിത്രങ്ങൾ മാത്രംഒരുക്കിപ്പോന്ന അജയ് വാസുദേവ്മറ്റൊരുനായകൻ്റെചിത്രമൊരുക്കുന്നത്ഇതാദ്യമാണ്. രാജാധിരാജ ( 2014), മാസ്റ്റർപീസ് ( 2017),ഷൈലോക്ക് ( 2020 ) എന്നി ചിത്രങ്ങളാണ് അജയ് വാസുദേവ്സംവിധാനംചെയ്തിട്ടുള്ളത്. ഈ ചിത്രത്തിലും ഭീഷമപർവ്വം സിനിമയിലെ മൈക്കിളിപ്പൻ എന്ന കഥാപാത്രത്തെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 



ശ്രീഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം  നിർമ്മിച്ചിരിക്കുന്നത്.തിരക്കഥ  നിഷാദ് കോയയും, സുജേഷ് ഹരി ഗാന രചനയും, ദേവസ്സി സംഗീതവും ,ഫയസ് സിദ്ദിഖ്ഛായാഗ്രഹണവും,എഡിറ്റിംഗ്റിയാസ്ബദറും, കലാസംവിധാനം ജോസഫ്നെല്ലിക്കലുംമേക്കപ്പ്ജയൻപൂങ്കുളവും ,കോസ്റ്റ്യും ഡിസൈൻ ഐഷാ ഷഫീർസേലും,ചീഫ്അസ്സോസ്സിയേറ്റ്ഡയറക്ടർമനേഷ്ബാലകൃഷ്ണനും,അസ്സോസ്സിയേറ്റ്ഡയറക്ടർഉനൈസ്എസും,സഹസംവിധാനം അഭിജിത്തും  പി.ആർ,ഷഫിൻസുൾഫിക്കറും,സതീഷ്മോഹനും ,ഹുസൈനും ,ഫിനാൻസ് കൺട്രോളർ ശ്രീജിത്ത് മണ്ണാർക്കാടും ,ഓഫീസ് നിർവ്വഹണം‌ രാഹുൽ പ്രേംജിയും, അർജുൻ രാജൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ജിസൻ പോളും,പ്രൊഡക്ഷൻ  കൺട്രോളർ സുരേഷ് മിത്രക്കരിയും ,പ്രൊജക്റ്റ് ഡിസൈനർ എൻ.എം ബാദുഷായും, എക്സിക്യുട്ടീവ്പ്രൊഡ്യൂസർകൃഷ്ണമൂർത്തിയും ,കോ-പ്രൊഡ്യൂസേർസ്  ബൈജുഗോപാലൻ,വി.സി.പ്രവീൺഎന്നിവരുമാണ്. ശബരിയും , വാഴൂർ ജോസുമാണ്പി.ആർ.ഓമാർ.ഗോകുലം മൂവീസാണ്  ഈ ചിത്രം തിയേറ്ററുകളിൽഎത്തിച്ചിരിക്കുന്നത്.


നിത്യ മാമൻ പാടിയ " മനമേലെ പൂവിതിയായ്  ...." എന്ന ഗാനവും , വിജയ് യേശുദാസ് പാടിയ " ഉലകം നീയേ ....." എന്ന ഗാനവും ഹിറ്റ് ചാർട്ടിൽ ഇടം നേടി.


ചിത്രത്തിന്റെ മൂഡിനുസരിച്ച് പശ്ചാത്തല സംഗീതം ഒരുക്കിയ സാം സി.എസും, മേക്കിംഗ് കൊണ്ട് സംവിധായകൻ അജയ് വാസുദേവും മറ്റൊരു ചരിത്രം വിണ്ടും രചിച്ചു.  ഒരു നായകനെഏങ്ങനെഅവതരിപ്പിക്കണമെന്ന് അജയ് വാസുദേവ് ഒരിക്കൽകൂടി തെളിയിച്ചു. 


ഗുരു സോമസുന്ദരം, മനോജ് കെ.യു, സീത എന്നിവരുടെ അഭിനയവും ശ്രദ്ധേയം. 


നിഗൂഡതകൾക്ക് ഉത്തരം തേടിയുള്ള യാത്രയാണ് ഈ സിനിമ . രജീഷ വിജയന്റെ അഭിനയം തന്നെയാണ് സിനിമയുടെ ഹൈെലൈറ്റ്. എല്ലാ താരങ്ങളും മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു. ഒരു പക്ക ഫാമിലി ത്രില്ലർ ഗണത്തിൽ ഈ സിനിമയെ  ഉൾപ്പെടുത്താം . എന്ത് കിട്ടിയാലും മതിയാവാത്ത മനുഷ്യന്റെ ആർത്തി തുടരുന്നു . മാതാപിതാക്കൾ എന്നോ മക്കൾ എന്നോ  വ്യത്യാസമില്ല എന്നുള്ളതാണ് സത്യം.



No comments:

Powered by Blogger.