അനിൽ തോമസിൻ്റെ ഇതുവരെ മറയൂരിൽ ആരംഭിച്ചു.


അനിൽ തോമസിൻ്റെ ഇതുവരെ മറയൂരിൽ ആരംഭിച്ചു.


 നിരവധി പുരസ്ക്കാരങ്ങൾക്കർഹമായ മിന്നാമിനുങ്ങ് - എന്നചിത്രത്തിനു ശേഷം അനിൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം   ടൈറ്റസ് പീറ്റർ  ഈ ചിത്രം നിർമ്മിക്കുന്നു.കലാഭവൻ ഷാജോണാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കാന്തല്ലൂരിലാണ്ചിത്രീകരണമാരംഭിച്ചത്. മണ്ണും പ്രകൃതിയുമൊക്കെ പ്രധാന പശ്ചാത്തലമാക്കി തികഞ്ഞ കുടുംബ കഥ അവതരിപിക്കുകയാണ് ഈ ചിത്രത്തിലൂടെ .മെട്രോ നഗരമായ കൊച്ചിയിൽ നിന്നും ഒരു മലയോര മേഖലയിൽ എത്തിയ വിക്രമൻ നായർ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്നത്.വിജയകുമാർ ,പ്രേം പ്രകാശ്, മനുരാജ് എന്നിവരും നിരവധി അമച്വർ താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു., പീറ്റർ ടൈറ്റസ്, ദേവി സ്വാതി, ലതാ ദാസ്, ഷൈനി, ഡോക്ടർ അമർ , മുൻഷി രഞ്ജിത്ത്, സൂര്യ പണിക്കർ വൈക്കം, മധു പീരുമേട്, അൻസാരി ഈരാറ്റുപേട്ട ഷെറിൻ സ്റ്റാൻലി , ഷിനി ചിറ്റൂർ, വിനോദ് കുമാർ, കിട്ടു ആഷിഖ്, ഷെറിൻ ഖാൻ എന്നിവർ അമച്വർ താരങ്ങളിലെ പ്രധാനികളാണ്. 


ഛായാഗ്രഹണം - സുനിൽ പ്രേം എൽ.എസ്.എഡിറ്റിംഗ് - കെ.ശ്രീനിവാസ്.കലാ സംവിധാനം - അർക്കൻ.എസ്. കർമ്മ .മേക്കപ്പ്: ലാൽ കരമന,കോസ്റ്റ്യും - ഡിസൈൻ - ഇന്ദ്രൻസ് ജയൻ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർജിനിസുധാകരൻ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഷെറിൻ സ്റ്റാൻലി.പ്രൊഡക്ഷൻ കൺടോളർ - പ്രതാപൻ കല്ലിയൂർ.മറയൂർ, ഈരാറ്റുപേട്ട, കൊച്ചി എന്നിവിടങ്ങളിലായി ഈ ചിത്ത്തിന്റെ ചിരികരണം പൂർത്തിയാകും.
വാഴൂർ ജോസ്.

No comments:

Powered by Blogger.