ഗോപിചന്ദ് - ശ്രീ സത്യസായി ആർട്സ് ചിത്രം പൂജ.
ഗോപിചന്ദ് - ശ്രീ സത്യസായി ആർട്സ് ചിത്രം പൂജ. മാച്ചോ ഹീറോ ഗോപിചന്ദ്, പ്രമുഖ  കന്നഡ സംവിധായകൻ എ ഹർഷയ്‌ക്കൊപ്പം തന്റെ 31-ാമത്തെ ചിത്രത്തിനായി തയ്യാറെടുക്കുകയാണ്. പ്രശസ്ത ബാനറായ ശ്രീ സത്യസായി ആർട്‌സിന്റെ പ്രൊഡക്ഷൻ നമ്പർ 14 ആയി കെകെ രാധാമോഹൻ ആണ് ചിത്രം നിർമ്മിക്കുന്നത്.  ഔട്ട് ആൻഡ് ഔട്ട് ആക്ഷൻ എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിൻ്റെ പൂജാ ചടങ്ങ് ഇന്ന് സത്യസായി ആർട്‌സിന്റെ ഓഫീസ് പരിസരത്തായി നടന്നു.  ടീമിന്റെ സാന്നിധ്യത്തിൽ ഔപചാരികമായി നടന്നു. 

ഞങ്ങളുടെ പ്രൊഡക്ഷൻ നമ്പർ 14 നായി നായകൻ ഗോപിചന്ദിനോടും സംവിധായകൻ എ ഹർഷയോടും സഹകരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഗോപിചന്ദിനെ പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ സംവിധായകൻ ശക്തമായ ഒരു തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്.  സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും. നിർമ്മാതാവായ കെകെ രാധാമോഹൻ പങ്കുവെച്ചു.


കന്നഡയിൽ നിരവധി ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച ഹർഷ ടോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത് വലിയ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലൂടെയാണ്.  സ്വാമി ജെ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ കെജിഎഫ് ഫെയിം രവി ബസ്രൂർ സംഗീതം നൽകുന്നു.  രമണ വങ്കയാണ് പ്രൊഡക്ഷൻ ഡിസൈനർ. മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിശദാംശങ്ങൾ ഉടൻ തന്നെ നിർമ്മാതാക്കൾ പ്രഖ്യാപിക്കും.


അഭിനേതാക്കൾ:ഗോപിചന്ദ്സംവിധായകൻ: എ ഹർഷനിർമ്മാതാവ്: കെ കെ രാധാമോഹൻബാനർ: ശ്രീ സത്യസായി ആർട്സ്DOP: സ്വാമി ജെസംഗീത സംവിധായകൻ: രവി ബസ്രൂർപ്രൊഡക്ഷൻ ഡിസൈനർ: രമണ വങ്ക

 പിആർഒ: ശബരി

No comments:

Powered by Blogger.