എൻ. ശ്രീകാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ജോജു ജോർജിൻ്റെ അരങ്ങേറ്റം.


 


എൻ. ശ്രീകാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന തെലുങ്ക്ചിത്രത്തിലൂടെയാണ് ജോജു ജോർജിൻ്റെ അരങ്ങേറ്റം. 


ചെങ്ക റെഡ്ഡി എന്ന പ്രതിനായക വേഷമാണ് ജോജു ജോർജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. യുവ താരം പഞ്ച വൈഷ്ണവ് തേജ് നായകനാവുന്ന ചിത്രത്തിൽ അതിക്രൂരനായ കഥാപാത്രത്തെയാണ് ജോജു ജോർജ് അവതരിപ്പിക്കുന്നത്. ഒരു കൈയിൽ ആയുധവും മറുകൈയിൽ സിഗരറ്റ് ലൈറ്ററുമായുള്ള തെലുങ്കു പടത്തിലെ താരത്തിൻ്റെ ക്യാരക്ടർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാണ്.


എൻ. ശ്രീകാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിൽ ചെങ്ക റെഡ്ഡി എന്ന പ്രതിനായക വേഷമാണ് ജോജു ജോർജ് അവതരിപ്പിക്കുന്നത്. യുവ താരം പഞ്ച വൈഷ്ണവ് തേജ് നായകനാവുന്ന ചിത്രത്തിൽ അതിക്രൂരനായ കഥാപാത്രമായാണ് ജോജു ജോർജിനെ അവതരിപ്പിക്കുന്നത്. ബ്രൗൺ ഷർട്ടും ഒരു കൈയിൽ ആയുധവും മറുകൈയിൽ സിഗരറ്റ് ലൈറ്ററുമായി സിഗരറ്റിൻ്റ പുകയ്ക്കുള്ളിൽ നിൽക്കുന്ന താരത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രമുഖ ബാനറുകളായ സിതാര എൻ്റർടെയ്ൻ‍മെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമിക്കുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ജോജുവിൻ്റെ പുത്തൻ അഭിനയ സാധ്യതകളെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ശ്രീലീലയാണ് ചിത്രത്തിലെ നായികയാകുന്നത്.


2021 ൽ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്തു ധനുഷ് നായകനായെത്തിയ ജഗമേ തന്തിരത്തിൽ മികച്ച കഥാപാത്രത്തെയാണ് ജോജു ജോർജ് അവതരിപ്പിച്ചത്. നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത ചിത്രം 17 ഭാഷകളിലായി 190 രാജ്യങ്ങളിലാണ് റിലീസ് ചെയ്തത്. ധനുഷിൻ്റെയും ജോജു ജോർ‌ജിൻ്റെയും കഥാപാത്രങ്ങൾ വളരെ പ്രശംസ നേടിയിരുന്നു. വീണ്ടും മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിച്ച് തെലുങ്കിലേക്ക് തുടക്കം കുറിക്കുകയാണ് ജോജു ജോർജ്ജ് .

No comments:

Powered by Blogger.