എം. ശശികുമാറിന്റെ " Ayothi " തിയേറ്ററുകളിലേക്ക്.


എം.ശശികുമാറിനെ നായകനാക്കി നവാഗതനായ  ആർ. മന്തിരമൂർത്തി രചനയും സംവിധാനം ചെയ്യുന്ന  " Ayothi " മാർച്ച് 17 ന് റിലീസ് ചെയ്യും. 


പ്രീതി അസ്രാണി , പുഗജ്, യഷ്പാൽ ശർമ്മ, അഞ്ചു അസ്രാണി, മാസ്റ്റർ അദ്വൈത് വിനോദ്, പോണ്ടി രവി, ബോസ് വെങ്കട്ട് , കല്ലൂരി വിനോദ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. മധേഷ് മാണിക്കം ഛായാഗ്രഹണവും, എൻ.ആർ രഘുനന്തൻ സംഗീതവും, സാൻ ലോകേഷ്എഡിറ്റിംഗുംനിർവ്വഹിക്കുന്നു. ട്രൈഡന്റ് ആർട്സ് ബാനറിൽ ആർ. രവീന്ദ്രനാണ് ഈ  ചിത്രം നിർമ്മിച്ചിരിക്കുന്നത്.


അയോദ്ധ്യയിൽ നിന്ന് ഒരു കുടുംബം രാമേശ്വരത്തേക്ക് ആത്മിയയാത്ര പോകുന്നു. തുടർന്ന് കുടുംബത്തിലെ ഒരാളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവങ്ങളുടെ പരമ്പരയാണ്  നടക്കുന്നത്. പിന്നിട് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. 


SpC.

No comments:

Powered by Blogger.