മൺസൂണിന് ശേഷം സുരേഷ് ഗോപാൽ വീണ്ടും .... കേന്ദ്രകഥാപാത്രമായി സുധീഷ് ... "തുരുത്ത് " മാർച്ച് 31 ന് തീയേറ്ററുകളിലെത്തും...
മൺസൂണിന് ശേഷം സുരേഷ് ഗോപാൽ വീണ്ടും .... കേന്ദ്രകഥാപാത്രമായി സുധീഷ് ... "തുരുത്ത് " മാർച്ച് 31 ന് തീയേറ്ററുകളിലെത്തും...


പ്രേക്ഷകശ്രദ്ധേയമായ മൺസൂൺ എന്ന ചിത്രത്തിനു ശേഷം സുരേഷ് ഗോപാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന " തുരുത്ത് " മാർച്ച് 31 ന്കേരളത്തിലെതീയേറ്ററുകളിലെത്തുന്നു.                                          


സമൂഹം നിരാകരിക്കുകയും നാട് കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയാണ് തുരുത്ത്. പ്രിയസുഹൃത്തിന്റെ വേർപാടിനെ തുടർന്ന് സുഹൃത്തിന്റെ ഭാര്യയുടെയും മകന്റെയും ഉത്തരവാദിത്ത്വം റസാഖിന് ഏറ്റെടുക്കേണ്ടിവരുന്നു. ഭിന്നമതസ്ഥർ ജീവിതത്തിൽ ഒരുമിക്കുമ്പോഴുള്ള സാമൂഹിക കാഴ്ച്ചപ്പാടിന്റെ നേർച്ചിത്രമാണ് തുരുത്ത് പ്രമേയമാക്കുന്നത്.തങ്ങളുടേതായൊരു ഇടം കണ്ടെത്താനുള്ള യാത്രയിൽ റസാഖിനും കുടുംബത്തിനും വിധി കാത്തുവെച്ചത്എന്തായിരുന്നുവെന്നാണ് ചിത്രത്തിന്റെ തുടർസഞ്ചാരം വ്യക്തമാക്കുന്നത്.   
നീണ്ടവർഷങ്ങളിലെ സഹനട വേഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി സുധീഷ് എന്ന അനുഗൃഹീത നടൻ ഇതിലെ കേന്ദ്രകഥാപാത്രമായ റസാഖിനെ അവതരിപ്പിക്കുന്നു. സുധീഷിനെ കൂടാതെ കീർത്തി ശ്രീജിത്ത്, മാസ്റ്റർ അഭിമന്യു, എം ജി സുനിൽകുമാർ , ഷാജഹാൻ തറവാട്ടിൽ, KPAC പുഷ്പ, മധുസൂദനൻ , ഡോ. ആസിഫ് ഷാ, സക്കീർ ഹുസൈൻ, സജി സുകുമാരൻ , മനീഷ്കുമാർ , സജി, അപ്പു മുട്ടറ, അശോകൻ ശക്തികുളങ്ങര, പ്രസന്ന എന്നിവരും മറ്റു കഥാപാത്രങ്ങൾക്കു ജീവൻ നല്കുന്നു.            ബാനർ -യെസ് ബി ക്രീയേറ്റീവ് , ക്വയിലോൺ ടാക്കീസ് പ്രൊഡക്ഷൻ, നിർമ്മാണം - സാജൻ ബാലൻ, സുരേഷ് ഗോപാൽ, കഥ രചന , സംവിധാനം - സുരേഷ് ഗോപാൽ, എക്സി: പ്രൊഡ്യൂസേഴ്സ് - നാസർ അബു, ഗാഥ സുനിൽകുമാർ , സംഭാഷണം - അനിൽ മുഖത്തല, ഛായാഗ്രഹണം - ലാൽ കണ്ണൻ, എഡിറ്റിംഗ് - വിപിൻ മണ്ണൂർ, ഗാനരചന - ബിജു മുരളി, സംഗീതം - രാജീവ് ഓ എൻ വി , ആലാപനം - സുദീപ് കുമാർ , അപർണ്ണ രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ - നിഷാദ് ഷെരീഫ്, പ്രൊഡക്ഷൻ ഡിസൈനർ - സജീബ്, കല-മഹേഷ് ശ്രീധർ , ചമയം -ബിനോയ് കൊല്ലം , കോസ്റ്റ്യും - ഭക്തൻ മങ്ങാട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - സജി സുകുമാരൻ , അസ്സോസിയേറ്റ് ഡയറക്ടർ - വ്യാസൻ സജീവ്, പശ്ചാത്തല സംഗീതം - ജോയ് , സൗണ്ട് എഫക്ടസ് - ബിജു ജോർജ് , സംവിധാന സഹായികൾ - ശിവപ്രസാദ്, ഗോപു മുളങ്കടകം, ബാബുജി ശാസ്താംപൊയ്ക, ഡി ഐ കളറിസ്റ്റ് -രാജേഷ് മംഗലയ്ക്കൽ, സ്റ്റിൽസ് - ശരത് മുളങ്കടകം, വിതരണം -72 ഫിലിം കമ്പനി റിലീസ്, ഡിസൈൻസ് - സവിൻ എസ് വിജയ് (ഐറ്റി സീ പിക്സൽ).                         മികച്ച ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് , ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡുകൾ അപർണ്ണ രാജീവിനും ദൃശ്യാവിഷ്ക്കാര മികവിന് ലാൽ കണ്ണന് ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡും ഒപ്പം ചമയ മികവിന് ബിനോയ് കൊല്ലത്തിനും ബാലതാരത്തിന് മാസ്റ്റർ അഭിമന്യുവിനും ക്രിട്ടിക്സ്‌ അവാർഡു നേട്ടങ്ങളും തുരുത്തിന്റെ പേരിൽ ലഭിക്കുകയുണ്ടായി.           


അജയ് തുണ്ടത്തിൽ .

( പി. ആർ. ഓ )

No comments:

Powered by Blogger.