ആഗസ്റ്റ് 16 : 1947 ഏപ്രിൽ ഏഴിന് റിലീസ് ചെയ്യും.


 

ഗൗതം കാർത്തിക് നായകനായ  " ആഗസ്റ്റ് 16 : 1947 " ഏപ്രിൽ ഏഴിന് തിയേറ്ററുകളിൽ എത്തും. എൻ.എസ് പൊൻകുമറാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്.


ഇന്ത്യയിലെ കൊളോണിയൽ കാലത്തിനും സ്വാതന്ത്ര്യ സമരത്തിനും എതിരെയുള്ളതാണ് ഈ ചിത്രം. ഒരാൾ ബ്രിട്ടീഷ് സൈന്യവുമായി ഏറ്റുമുട്ടുന്ന ഒരു വിദൂര ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. 


എ ആർ മുരുകദോസ്, ഓം പ്രകാശ് ഭട്ട്, നർസിറാം ചൗധരി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഷോൺ റോൾഡന്റെ സംഗീതവും, ഛായഗ്രഹണം സെൽവകുമാർ എസ്‌കെയും, എഡിറ്റിംഗ് സുദർശനും നിർവ്വഹിക്കുന്നു.


ഗൗതം കാർത്തിക്കിനെ കൂടാതെ  പുഗജ്, രേവതി ശർമ്മ, റിച്ചാർഡ് ആഷ്ടൺ, ജേസൺ ഷാ, തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ സിനിമ റിലീസ് ചെയ്യും. 


SPC .

 

No comments:

Powered by Blogger.